play-sharp-fill
നടൻ ടോവിനോ തോമസിന് കോവിഡ് ; കുറച്ച് ദിവസത്തിന് ശേഷം ഞാൻ മടങ്ങിയെത്തുമെന്നും നിങ്ങളെ രസിപ്പിക്കുകയും ചെയ്യുമെന്ന് ടോവിനോ

നടൻ ടോവിനോ തോമസിന് കോവിഡ് ; കുറച്ച് ദിവസത്തിന് ശേഷം ഞാൻ മടങ്ങിയെത്തുമെന്നും നിങ്ങളെ രസിപ്പിക്കുകയും ചെയ്യുമെന്ന് ടോവിനോ

സ്വന്തം ലേഖകൻ

കൊച്ചി : നടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചതും.

ഇപ്പോൾ ഐസൊലേഷനിൽ ആണെന്നും രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ എത്തുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോവിനോ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോവിനോയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

ഹലോ.. കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു. ഇപ്പോൾ ഐസൊലേഷനിലാണ് . രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല, എനിക്ക് സുഖമാണ്. കുറച്ച് ദിവസം ക്വാറിന്റൈനിലായിരിക്കും.

കുറച്ച് ദിവസത്തിനു ശേഷം ഞാൻ മടങ്ങി എത്തുകയും നിങ്ങളെയെല്ലാം രസിപ്പിക്കുകയും ചെയ്യും ചെയ്യും. എല്ലാവരും സുരക്ഷിതമായി തുടരുക. ഉടൻ മടങ്ങിയെത്തും

ആഷിഖ് അബു സംവിധാനം ചെയ്ത നാരദൻ ആയിരുന്നു ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കിയ ടോവിനോയുടെ ചിത്രം. താരം നായകനായി എത്തിയ കള തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്.