
സ്വന്തം ലേഖിക
കൊച്ചി : യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ന്യൂയര്‍ ആശംസ നേര്‍ന്നിരിക്കുകയാണ് താരം.
കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900,1950,1990 എന്നീ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.ടൊവിനോ അവതരിപ്പിക്കുന്നകഥാപാത്രങ്ങള്‍ മൂന്നും മൂന്ന് തലമുറയില്‍പ്പെട്ടതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group



എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ വ്യതസ്തയാര്‍ന്ന മൂന്ന് കാഥാപാത്രങ്ങളാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഇത് തന്റെ കരിയറിലെ നാഴിക കല്ലാണെന്ന് കുറിച്ചുകൊണ്ടാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്.
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ‘അജയന്റെ രണ്ടാം മോഷണം’ ഒരു എന്റര്‍ടൈനര്‍ ചിത്രമായിട്ടാണ് ഒരുക്കുന്നത്. യൂ.ജി.എം എന്റെര്‍റ്റൈന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.







