എടുത്താല്‍ പൊങ്ങാത്ത തൃശ്ശൂര്‍ ‘എടുക്കാന്‍’ സുരേഷ് ഗോപി എത്തും; ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് കേന്ദ്രം; നടന്‍ കൃഷ്ണകുമാറും സ്ഥാനാര്‍ത്ഥിയായേക്കും; 115 സീറ്റില്‍ ബിജെപി മത്സരിക്കും
സ്വന്തം ലേഖകന്‍ തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ മികവ് ആവര്‍ത്തിക്കാന്‍ സുരേഷ് ഗോപി തന്നെ രംഗത്തിറങ്ങണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇത് സുരേഷ് ഗോപിയും അംഗീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ ബിജെപിയില്‍ സീറ്റ് ഉറപ്പിച്ചത് ഒന്‍പത് പേര്‍ മാത്രമാണ്. പാലക്കാട് ഇ. ശ്രീധരനും കാട്ടാക്കട പി.കെ കൃഷ്ണദാസും കോഴിക്കോട് നോര്‍ത്ത് എം ടി രമേശും മലമ്ബുഴ സി കൃഷ്ണകുമാറും മണലൂര്‍ എ.എന്‍ രാധാകൃഷ്ണും നെടുമങ്ങാട് ജെ.ആര്‍ പത്മകുമാറും അരുവിക്കര സി ശിവന്‍കുട്ടിയും പാറശാല കരമന ജയനും ചാത്തന്നൂര്‍ ഗോപകുമാറും മത്സരിക്കും. […]