play-sharp-fill
പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയ വിഐപികൾക്ക് ആശ്വസിക്കാം ; രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ സുവർണാവസരം

പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയ വിഐപികൾക്ക് ആശ്വസിക്കാം ; രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ സുവർണാവസരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയവ വിഐപികൾക്ക് ആശ്വസിക്കാം. വാഹന രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ സുവർണാവസരം. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകാൻ തീരുമാനമായിട്ടുണ്ട്. വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത ദിവസം മുതലുള്ള നികുതി അടച്ചാലേ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാനാകൂ. മേൽവിലാസം മാറ്റുന്നതിനായി പുതുേച്ചരി അടക്കം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എൻ.ഒ.സി എടുത്ത തീയതി മുതലുള്ള നികുതി അടച്ചാൽ മതിയാകും.


കേരളത്തിന് പുറത്ത് അഞ്ചുവർഷം മുൻപ് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും ഫെബ്രുവരി ഒന്നിനാണ് എൻ.ഒ.സി എടുത്തതെങ്കിൽ ഈ തീയതി മുതലുള്ള നികുതി അടച്ചാൽ മതിയാകും. അതോടൊപ്പം നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ പിഴയും ഒഴിവാക്കുന്നെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group