ഇന്ദ്രൻസ് തുന്നി തന്ന ഷർട്ട് പുതപ്പിച്ചാണ് എന്റെ മകളെ അടക്കം ചെയ്തത്, അവളിന്ന് ഉറങ്ങുന്നത് ആ ഷർട്ടിന്റെ ചൂടിലാണ് ; വികാരഭരിതനായി സുരേഷ് ഗോപി

ഇന്ദ്രൻസ് തുന്നി തന്ന ഷർട്ട് പുതപ്പിച്ചാണ് എന്റെ മകളെ അടക്കം ചെയ്തത്, അവളിന്ന് ഉറങ്ങുന്നത് ആ ഷർട്ടിന്റെ ചൂടിലാണ് ; വികാരഭരിതനായി സുരേഷ് ഗോപി

സ്വന്തം ലേഖകൻ

കൊച്ചി: എന്റെ ഒരുപാട് സിനിമകൾക്ക് ഇന്ദ്രൻസ് കോസ്റ്റ്യൂം ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തോട് അടുത്തു നിൽക്കുന്നതാണ് ഇന്ദ്രൻസുമായുള്ള വൈകാരിക ബന്ധമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ദ്രൻസ് തുന്നി തന്ന ഷർട്ട് പുതപ്പിച്ചാണ് എന്റെ മകളെ ഞാൻ അടക്കം ചെയ്തത്. അവളിന്ന് ഉറങ്ങുന്നത് ആ ഷർട്ടിന്റെ ചൂടിലാണ് . പ്രമുഖ ചാനലിന്റെ ഒരു പരിപാടിയിലാണ് സുരേഷ് ഗോപി മനസു തുറന്നത്.

സുരേഷ് ഗോപിയുടെ വാക്കുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെ ഒരുപാട് സിനിമകൾക്ക് ഇന്ദ്രൻസ് കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. എന്റെ ജീവിതവുമായി തുന്നിപ്പിടിപ്പിച്ചു ചേർത്ത ബന്ധമുണ്ട് ഇന്ദ്രൻസിന്. ഉത്സവമേളം എന്ന സിനിമയിൽ വളരെ കളർഫുള്ളായ വേഷമായിരുന്നു എനിക്ക്. മഞ്ഞയിൽ ഗ്രേഷ്- ബ്ലൂ വരകളുള്ള ഷർട്ടും മുണ്ടുമായിരുന്നു എന്റെ വേഷം. അന്ന് മമ്മുക്കയടക്കമുള്ളവർ എന്നെ വിളിക്കുന്നത് ‘മഞ്ഞൻ’ എന്നാണ്. മഞ്ഞ നിറത്തോട് എനിക്ക് ഭയങ്കര ഭ്രമമാണ്. ഷൂട്ടിംഗ് കഴിയുമ്പോൾ ആ ഷർട്ട് എനിക്ക് കൊണ്ടുപോകാൻ തരണേയെന്ന് ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോൾ ഇന്ദ്രൻസ് ആ ഷർട്ട് എനിക്ക് പൊതിഞ്ഞു കൊണ്ടു തന്നു. അന്ന് കൂടുതലും ഞാൻ ധരിച്ചിരുന്നത് ആ ഷർട്ടായിരുന്നു.

1992 ജൂൺ ആറാം തീയതി എറണാകുളത്തേക്ക് ഞാൻ എന്റെ മകളെ ഭാര്യയേയും അനിയനെയും ഏൽപ്പിച്ച് എറണാകുളത്തു വന്ന് തിരിച്ചു പോകുന്ന വഴിക്ക് പിന്നെ അവളില്ല. അന്ന് ഞാൻ ഇട്ടിരുന്നത് ഈ മഞ്ഞ ഷർട്ടായിരുന്നു. എന്റെ വിയർപ്പു മുഴുവൻ ഇഷ്ടമുള്ള മോളായിരുന്നു അവൾ. പിറ്റേ ദിവസം അവളെ അടക്കുന്നതിന് മുമ്പ് എന്റെ വിയർപ്പു നിറഞ്ഞു നിന്ന ആ ഷർട്ടൂരി അവളുടെ മുഖത്ത് പുതച്ചാണ് മോളെ അടക്കം ചെയ്തത്. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രൻസ് തന്ന ഷർട്ടിന്റെ ചൂടിലാണ്. ഇന്ദ്രൻസുമായുള്ള ബന്ധത്തെ ഇങ്ങനെ വ്യാഖ്യാനിക്കാണ് എനിക്കിഷ്ടം’.