പടുകിളവന്മാരെ കുടിയിരുത്താനായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാൻമാരുടെ പ്രായപരിധി സർക്കാർ ഉയർത്തി

  തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനാകാനുള്ള പ്രായപരിധി നിയന്ത്രണം സർക്കാർ നീക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2015ലായിരുന്നു ഈ നിബന്ധന കൊണ്ടുവന്നത്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാന്റെ പ്രായപരിധി 75 വയസ്സ് ആയിരുന്നു. എം.ഡി.യുടേത് 65 വയസ്സും ആയിരുന്നു. യുവതലമുറയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് കടന്നു വരുന്നതിനുള്ള അവസരമായിരിക്കും ഈ ഉത്തരവ് ഇല്ലാതാക്കുന്നത്. പ്രാവീണ്യമുള്ള പലരെയും ഒഴിവാക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ചെയർമാൻ ആകുന്നതിനുള്ള പ്രായപരിധി സർക്കാർ നീക്കം ചെയ്തത്. കമ്പനീസ് ആക്ട് […]

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഉടമകൾക്ക് ഇന്ന് വൈകിട്ട് അഞ്ച് വരെ സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി

സ്വന്തം ലേഖകൻ കൊച്ചി : സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിവരെ ഉടമകൾക്ക് സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി. മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇത് പ്രകാരം ഉടമകൾ ഫ്‌ളാറ്റുകളിൽ നിന്ന് നീക്കി തുടങ്ങി. സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ കണ്ടീഷനുകളും , ഫാനുകളും , സാനിറ്ററി ഉപകരണങ്ങളും നീക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ […]

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും ; സത്യപ്രതിജ്ഞ 18 ന്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നിയമിതനായി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബോബ്ഡയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് നിയമനം. നവംബർ 18ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായിരുന്ന ബോബ്‌ഡെ 2021 ഏപ്രിലിലാണ് വിരമിക്കുക.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 1956 ഏപ്രിൽ 24നാണ് ബോബ്‌ഡെ ജനിച്ചത്. നാഗ്പൂർ സർവകലാശാലയിൽ പഠനം. അഡീഷണൽ ജഡ്ജി ആയിട്ടാണ് […]

മരട് ഫ്‌ളാറ്റ് : പൊളിക്കണമെന്ന വിധിയിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല, നിർമ്മാതാക്കൾ എല്ലാ ഫ്‌ളാറ്റ് ഉടമകൾക്കും 25 ലക്ഷം രൂപ വീതം നൽകണം ; സുപ്രീം കോടതി

  സ്വന്തം ലേഖിക ന്യൂഡൽഹി: മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന വിധിയിൽനിന്ന് അണുവിട പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി. ഇതിനുപുറമേ എല്ലാ ഫ്‌ളാറ്റ് ഉടമകൾക്കും 25 ലക്ഷം വീതം നിർമാതാക്കൾ നൽകണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട രണ്ടു ഹർജികളാണ് വെള്ളിയാഴ്ച സുപ്രീം കോടതിയുടെ മുന്നിൽ വന്നത്. മരടിലെ ഫ്‌ളാറ്റുകളുടെ സംഘടനയും ഫ്‌ളാറ്റ് ഉടമകളുമാണ് ഹർജി നൽകിയത്. ഫ്‌ളാറ്റ് നിർമാതാക്കളുടെ സംഘടന നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം […]

സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിന്റെ വഴിവിട്ട ഇടപെടൽ ശക്തം ; ജസ്റ്റിസ് മദൻ ബി.ലോക്കൂർ

  സ്വന്തം ലേഖിക ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരിൽ ചാരപ്പണി നടത്തുകയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയെന്നും ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലമാറ്റത്തിലും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ശക്തമാണെന്നും മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി.ലോകുർ ആരോപിച്ചു. ജഡ്ജിമാരെ ഇന്റലിജിൻസ് ബ്യൂറോ നിരീക്ഷിക്കുന്നതിനെ കുറിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം തുറന്നടിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കഴിഞ്ഞ വർഷം പരസ്യമായി പത്രസമ്മേളനം നടത്തി വിവാദമുണ്ടാക്കിയ നാല് ജഡ്ജിമാരിൽ ഒരാളാണ് മദൻ ലോക്കുർ. അടുത്തിടെ മേഘാലയ […]

മരട് ഫ്‌ളാറ്റ് : പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല, പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ല ; ജസ്റ്റിസ് അരുൺ മിശ്ര

സ്വന്തം ലേഖിക ന്യൂഡൽഹി: ഫ്‌ളാറ്റുകൾ ഒഴിയാൻ ഒരാഴ്ച കൂടി സമയം നൽകണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജി സുപ്രീം കേടതി വീണ്ടും തള്ളി. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും സമയം നീട്ടി നൽകാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും കോടതിയിൽ ക്ഷുഭിതനായി കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എല്ലാവരോടും കോടതിക്ക് പുറത്ത് പോവാനും അദ്ദേഹം ആവശ്യപ്പെട്ടു.നേരത്തെ തന്നെ ഈ വിഷയത്തിൽ കർശന നിലപാടെടുത്ത വ്യക്തിയാണ് ജസ്റ്റിസ് അരുൺ മിശ്ര.ഈ വിഷയത്തിൽ ഇനി ഒരു ഹർജി പോലും പരിഗണിക്കില്ല […]

ശബരിമലയിൽ കാണിച്ച ആവേശം സർക്കാരിന് മരടിലില്ല: റിവ്യൂ ഹർജികൾ തള്ളിയിട്ടും സർക്കാർ മരടിലെ ഫ്ളാറ്റിൽ തൊടുന്നില്ല: കാശുള്ളവനെ കാണുമ്പോൾ മുട്ടിടിച്ച് നിയമം

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ വമ്പന്മാരുടെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി വന്നിട്ടും , ശബരിമല വിധി നടപ്പാക്കാൻ  കാട്ടിയ വമ്പൻ ആവേശം പുറത്തെടുക്കാതെ സർക്കാർ. കാശുള്ള കോടീശ്വരന്മാർക്ക് വേണ്ടി സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ വരെ ഒത്ത് കളിച്ചതായി ആരോപണം ഉയർന്ന കേസിലാണ് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ മെല്ലെപ്പോക്ക് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായി സമർപ്പിച്ച പുനപരിശോധന ഹർജികൾ വ്യാഴാഴ്ചയാണ് സുപ്രീം കോടതി തള്ളിയത്.  നാല് ഫ്ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ പുനപരിശോധനാ ഹർജികളാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ഇതോടെ […]