രാജ്യത്തെ സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കണം ; പരീക്ഷയില്ലാതെ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകാനാവില്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്തംബർ 30നകം തന്നെ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 31 വിദ്യാർത്ഥികളാണ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിൻമേലാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കിൽ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം നൽകിയിരുന്നു. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. യു.ജി.സിയുടെ നിർദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകൾ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടർന്നായിരുന്നു അവസാന വർഷ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി […]

നിർഭയ കൊലക്കേസ് ; രണ്ടുപേരുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ജനുവരി പതിനാലിന് പരിഗണിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടരിൽ രണ്ടുപേരുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഈ മാസം പതിനാലിന് പരിഗണിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തിരുത്തൽ ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എൻ.വി രമണ, അരുൺ മിശ്ര, ആർ.എഫ് നരിമാൻ, ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് കുമാർ ശർമ, മുകേഷ് കുമാർ എന്നിവരാണ് തിരുത്തൽ ഹർജി നൽകിയിട്ടുള്ളത്. പതിനാലിന് ഉച്ചയ്ക്ക് 1.45ന് ചേംബറിൽ ആയിരിക്കും തിരുത്തൽ ഹർജി പരിഗണിക്കുക. ചൊവ്വാഴ്ചയാണ് ഇരുവരും […]

പൗരത്വ ഭേദഗതി നിയമം ; രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിച്ചതിന് ശേഷം ഹർജികൾ പരിഗണിക്കാം : സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പൗരത്വനിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പൗരത്വ നിയമം ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പരാമർശം. അഭിഭാഷകനായ വിനീത് ദണ്ഡയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. സമാധാനമാണ് ആദ്യം വേണ്ടതെന്നും ഇതിന് സഹായിക്കുന്നതല്ല ഹർജിയെന്നും ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. […]

മരട് ഫ്‌ളാറ്റ് ; ജനുവരി 11ന് പൊളിച്ചു തുടങ്ങും, ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : മരട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജികൾ ജനുവരി രണ്ടാംവാരത്തിന് ശേഷം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉടമൾക്ക് നഷ്ടപരിഹാര തുക നൽകുന്നതിന് കൂടുതൽ സമയം വേണമെങ്കിൽ റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിക്ക് മുമ്പാകെ അക്കാര്യം സർക്കാരിന് ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു. തീരദ്ദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 11ന് ഹോളി ഫെയ്ത്തും ആൽഫ വെഞ്ചേഴ്‌സും, 12ന് ഗോൾഡൻ കായലോരവും ജയിൻ കോറലുമാണ് പൊളിക്കുന്നത്. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള കമ്പനികളെ തീരുമാനിച്ചിട്ടുണ്ട്. […]

വാഹനങ്ങൾ ഇനി ധൈര്യമായി പാർക്ക് ചെയ്യാം : പാർക്കിംഗ് ഏരിയയിൽ നിന്ന് വാഹനങ്ങൾ മോഷണം പോയാൽ നഷ്ടപരിഹാരം പേ പാർക്ക് ഉടമ നൽകണം ; സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി : വാഹനങ്ങൾ ഇനി ധൈര്യമായി പാർക്ക് ചെയ്യാം. പാർക്കിംഗ് ഏരിയയിൽ നിന്ന് ഇനി വാഹനങ്ങൾ മോഷണം പോയാൽ നഷ്ടപരിഹാരം ആ സ്ഥലം നൽകുന്ന സ്ഥാപനം നൽകണം സുപ്രീം കോടതി. പാർക്കിംഗ് ഏരിയയിൽ വെയ്ക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിക്കുന്ന സ്ഥാപനത്തിനുമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. നിബന്ധനകളോടെയാണ് സുപ്രീം കോടതി വിധി. ഇപ്പോൾ ഒട്ടുമിക്ക സ്ഥലങ്ങളിലും വാഹന പാർക്കിംഗ് സ്ഥലത്ത് കാണുന്ന ബോർഡുകളാണ് പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം സ്ഥാപനത്തിന് ഇല്ല എന്നുള്ളത്. പാർക്കിംഗ് ഏരിയയിലെ വാഹനങ്ങൾക്ക് […]

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ചുമതലയേറ്റു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30ന് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി. നാഗ്പുർ സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയശേഷം 1978ൽ എസ്. എ അഭിഭാഷകനായി. 1998ൽ മുതിർന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തിൽ ബോംബെ ഹൈക്കോടതിയിൽ ആദ്യമായി ജഡ്ജിയായി. 2012 ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചു. […]

മോദി സർക്കാരിന് ആശ്വസിക്കാം ; റഫാൽ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

  സ്വന്തം ലേഖൻ ന്യൂഡൽഹി : മോദി സർക്കാരിന് ആശ്വസിക്കാം. റഫാൽ പുനപ്പരിശോധനാ ഹർജികൾ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് മോദി സർക്കാരിന് ആശ്വസിക്കാം ; റഫാൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. എന്നാൽ രാഹുൽ ഗാന്ധി കോടതിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ച സംഭവത്തിൽ നടപടിയെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുതിർന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്യരുതായിരുന്നുവെന്നും അത് നിർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് 36 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറാണ് […]

പൊതുതാൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യം, ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ വരും ; സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി : പൊതുതാൽപര്യം സംരക്ഷിക്കാനായി സുതാര്യതയും അനിവാര്യം. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടു. ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശപ്രവർത്തകനായ ഒരു അഭിഭാഷൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജ് രവീന്ദ്ര ഭട്ട് ആണ് ആദ്യം അനുകൂല വിധി നൽകിയിരുന്നത്.എന്നാൽ […]

ശബരിമല സ്ത്രീപ്രവേശനം ; റിവ്യൂ ഹർജികളിൽ സുപ്രീംകോടതി വിധി ഞായറാഴ്ച്ചക്കകം ഉണ്ടായേക്കുമെന്ന് സൂചന

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ശബരിമല സ്ത്രീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച റിവ്യൂ ഹർജികളിൽ സുപ്രീംകോടതി ഞായറാഴ്ച്ചക്കകം വിധി പറഞ്ഞേക്കുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന നവംബർ 17ന് മുമ്പ് തന്നെ ശബരിമല വിഷയത്തിൽ വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചക്കകം വിധിയുണ്ടാകുമെന്നാണ് സൂചന. സുപ്രീം കോടതി ബുധനാഴ്ച വീണ്ടും ചേരും. എന്നാൽ ബുധനാഴ്ച ഏത് കേസാണ് പരിഗണിക്കുന്നതെന്ന വിവരം ഇതുവരെ സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി […]

അയോധ്യ വിധിക്ക് മുന്നോടിയായി രാജ്യം ഒരുങ്ങുന്നു ; പൊലീസുകാരുടെ ലീവുകൾ റദ്ദാക്കുന്നു, ജയിലുകളിലും തയ്യാറെടുപ്പ്

  ന്യൂഡൽഹി : അയോധ്യ ഭൂമിതർക്ക വിഷയത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധി പ്രസ്താവിക്കാനിരിക്കെ കനത്ത സുരക്ഷയിൽ രാജ്യം. റാം ലല്ല പ്രതിനിധികൾ, ഹിന്ദു സംഘടനയായ നിർമോഹി അഖാദ, സുന്നി കേന്ദ്ര വഖ്ഫ് ബോർഡ് എന്നിവർക്ക് അയോധ്യയിലെ 2.77 ഏക്കർ വരുന്ന ഭൂമി വീതിച്ച് നൽകണമെന്നുളള അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുളള ഹർജിയിലാണ് സുപ്രീം കോടതി വിധി പറയാൻ പോകുന്നത്. വിധി വരുന്നത് മുന്നിൽ കണ്ട് ഉത്തർ പ്രദേശിലെ അബേദ്കർ നഗർ ജില്ലയിലെ പല കോളേജുകളിലായി […]