പടുകിളവന്മാരെ കുടിയിരുത്താനായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാൻമാരുടെ പ്രായപരിധി സർക്കാർ ഉയർത്തി

പടുകിളവന്മാരെ കുടിയിരുത്താനായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാൻമാരുടെ പ്രായപരിധി സർക്കാർ ഉയർത്തി

Spread the love

 

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനാകാനുള്ള പ്രായപരിധി നിയന്ത്രണം സർക്കാർ നീക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2015ലായിരുന്നു ഈ നിബന്ധന കൊണ്ടുവന്നത്.

കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാന്റെ പ്രായപരിധി 75 വയസ്സ് ആയിരുന്നു. എം.ഡി.യുടേത് 65 വയസ്സും ആയിരുന്നു. യുവതലമുറയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് കടന്നു വരുന്നതിനുള്ള അവസരമായിരിക്കും ഈ ഉത്തരവ് ഇല്ലാതാക്കുന്നത്. പ്രാവീണ്യമുള്ള പലരെയും ഒഴിവാക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ചെയർമാൻ ആകുന്നതിനുള്ള പ്രായപരിധി സർക്കാർ നീക്കം ചെയ്തത്.

കമ്പനീസ് ആക്ട് ചെയർമാന് പ്രായപരിധി നിഷ്‌കർഷിക്കുന്നില്ലെന്നും പുതിയ ഉത്തരവ് പറയുന്നു. അതേസമയം, എം.ഡി.യുടെ പ്രായപരിധി നിലനിർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group