‘പെലയന്‍ പോലീസെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കും; ഞങ്ങടേ പറമ്പീക്കോടെ ഒരു പെലയന്റേം കാറുപോണ്ടാന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്; സൈക്കിള്‍ ചവിട്ടി കവലയില്‍ എത്തിയപ്പോള്‍ തന്നെ നാട്ടുകാരുടെ റിവ്യൂ വന്നൂ’കൊള്ളാം നല്ല അസ്സല്‍ പെല കളര്‍ സൈക്കിള്‍’; സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന സുപ്രധാന വിധിക്ക് പിന്നാലെ കണ്ണ് നിറയിക്കുന്ന കുറിപ്പുമായി അക്ഷയ് ദാസന്‍ ദളിതന്‍; സംവരണത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവര്‍ വായിക്കുക
സ്വന്തം ലേഖകന്‍ കൊച്ചി: സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കി. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പട്ടിക തയാറാക്കാന്‍ നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു. സംവരണം 50 ശതമാനം കടക്കാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. സംവരണ വിഷയത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് അക്ഷയ് ദാസന്‍ എന്ന യുവാവ്. വൈറലായ കുറിപ്പ് വായിക്കാം; ‘ആദ്യമായിട്ടാണ് ഈ ഗ്രൂപ്പില്‍ ഒരു പോസ്റ്റിടുന്നത്. ഒരുപാട് വിഷമത്തോടേയാണ് ഇതെഴുതുന്നത്. […]