ലൈംഗീക പീഡനക്കേസിൽ ശിക്ഷ വിധിക്കാൻ ഇരയുടെ മൊഴി മാത്രം മതി ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ലൈംഗീക പീഡനക്കേസിൽ ശിക്ഷ വിധിക്കാൻ ഇരയുടെ മൊഴി മാത്രം മതി ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ബലാത്സംഗ കേസിൽ ശിക്ഷ വിധിക്കാൻ ഇരയുടെ മൊഴി മാത്രം മതിയെന്നും മറ്റുളളവരുടെ സാക്ഷ്യം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേസിൽ ഇനി കുറ്റം തെളിയിക്കാൻ ഒരു ഡോക്ടറുടെ സാക്ഷ്യം അത്യാവശ്യമില്ലെന്നും കോടതി വിധിച്ചു.എന്നാൽ ബലാത്സംഗ കേസിൽ ഇരുടെ സാക്ഷ്യം കോടതിക്ക് ബോധ്യപ്പെടുന്നതുമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഏതെങ്കിലും ഒരു ഡോക്ടറുടെ പരിശോധനയിൽ ബലാത്സംഗം നടന്നതായി കണ്ടെത്താനായില്ലെങ്കിലും ഇരയായ സ്ത്രീയെ അവിശ്വസിക്കേണ്ടതില്ലെന്നും അവരുടെ ഒറ്റ സാക്ഷ്യത്തിന്റെ വെൽച്ചത്തിൽ വിധി പറയാമെന്നും കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗീക പീഡനത്തിന് ഇരയാകുന്നവർ സാക്ഷ്യം പറഞ്ഞാൽ അത് പരിഗണിക്കാതിരിക്കുന്നത് അവരുടെ വേദനയെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇന്ത്യയിൽ ഒരു സ്ത്രീയോ പെൺകുട്ടിയോ ചാരിത്ര്യത്തെ ബാധിക്കുന്ന ഒരു പ്രവർത്തി നടന്നതായി അംഗീകരിക്കാൻ ഒരിക്കലും തയ്യാറാവാറില്ലെന്നും കോടതി നിരീക്ഷിച്ചു.

ബലാൽസംഗം നടന്നു എന്ന് ഒരു പെൺകുട്ടിയോ അവരുടെ കുടുംബമോ പറയുന്നതുതന്നെ അസാമാന്യ ധീരതയാണ്. ആരോപണവിധേയനായ ആളെ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുന്നില്ലെന്ന് കോടതിക്ക് ബോധ്യമുണ്ടെങ്കിൽ ഇരയായ പെൺകുട്ടിയുടെയോ സ്ത്രീയുടെയോ മൊഴിയുടെ ബലത്തിൽ ശിക്ഷവിധിക്കാവുന്നതാണ്.

ഇത്തരം കേസിൽ മൊഴിയെ സ്ഥിരീകരിക്കുന്ന മറ്റ് തെളിവുകളിൽ കൂടുതൽ ഊന്നി മനുഷ്യാവകാശത്തെ ദുർബലപ്പെടുത്താനാവില്ലെന്നും കോടതി വിലയിരുത്തി. സ്ത്രീളോടുള്ള കുറ്റകൃത്യങ്ങൾ ഗൗരവമായി പരിഗണിക്കണം.

ഇന്ത്യയിൽ സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. എല്ലാ രംഗത്തും സ്ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ ആത്മാഭിമാനത്തെ കുറിച്ച് നമുക്ക് വലിയ ആശങ്കയില്ല. ലൈംഗിക കുറ്റകൃത്യങ്ങൾ ഇരയുടെ സ്വകാര്യതയെ ലംഘിക്കുക മാത്രമല്ല, അവളുടെ ആത്മാഭിമാനത്തെയും അപകടത്തിലാക്കുന്നുണ്ട്. അതുവഴി അവർ വലിയ മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകാൻ ഇടയാകുനമെന്നും കോടതി വ്യക്തമാക്കി.