31 കോടി രൂപയുടെ ഫ്ലാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍; അയല്‍ക്കാരി സണ്ണി ലിയോൺ; സണ്ണിയുടെ ഫ്ലാറ്റിന് 16 കോടി; സര്‍ക്കാര്‍ സ്റ്റാംപ് ഡ്യൂട്ടി കുറച്ചത് മുതലാക്കി സെലിബ്രിറ്റികൾ 

സ്വന്തം ലേഖകൻ  മുംബൈ: 31 കോടി രൂപയ്ക്ക് ഡ്യൂപ്ലക്സ് ഫ്‌ളാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. അയല്‍ക്കാരി സണ്ണി ലിയോൺ. 27-28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ളാറ്റാണ് ബച്ചന്‍ സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് 6 കാര്‍ പാര്‍ക്കിങ്ങുകളുമുണ്ട്. നടി സണ്ണി ലിയോണിയെ കൂടാതെ സംവിധായകന്‍ ആനന്ദ് എല്‍. റായിയും ബച്ചന്റെ അയല്‍ക്കാരനാണ്. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ലാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്സ് ഫ്‌ലാറ്റുമാണ് വാങ്ങിയത്. അന്ധേരി വെസ്റ്റില്‍ […]

അഞ്ചനകണ്ണെഴുതി പൊട്ട് തൊട്ട്, സെറ്റ് സാരിയിൽ സുന്ദരിയായി സണ്ണി ലിയോൺ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : തനി മലയാളികളായിട്ടാണ് ബോളിവുിഡ് നടി സണ്ണി ലിയോണും കുടുംബവും അവധിക്കാലം കേരളത്തിൽ ആഘോഷിക്കുന്നത്. സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിൽ തന്നെയാണ്. തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. കേരളത്തനിമയിൽ സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും കുട്ടികളും സദ്യ കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ഇവരുടെ മകൾ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു. തൂശനിലയിട്ട് […]

സണ്ണി ലിയോണ്‍ കാരണം ആത്മഹത്യയുടെ വക്കിലാണ്; പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറി; ഇപ്പോള്‍ വീടും പുരയിടവും ജപ്തി ഭീഷണിയില്‍; സണ്ണി ലിയോണിനെതിരെ കേസ് കൊടുത്ത പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന് പറയാനുള്ളത്

സ്വന്തം ലേഖകന്‍ കൊച്ചി: സണ്ണി ലിയോണ്‍ പരിപാടിയ്‌ക്കെത്താതെ ചതിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്. എന്നാല്‍ താനല്ല, പരിപാടിയുടെ സംഘാടകരാണ് തെറ്റുകാരെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സംഘാടകയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും വീട്ടുകാര്‍ കണ്ടതു കൊണ്ട് മാത്രം അവര്‍ രക്ഷപ്പെട്ടന്നും ഷിയാസ് പ്രതികരിച്ചു. പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒന്നര കോടിയിലേറെ രൂപയാണ് പരിപാടിക്ക് വേണ്ടി മുടക്കിയത്. ഇപ്പോള്‍ കടം […]

നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി; കേരളത്തില്‍ വന്നതിന്റെ ആവേശത്തിലാണെന്ന് സണ്ണി ലിയോണ്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സണ്ണി ലിയോണ്‍ കുടുംബസമേതം കേരളത്തിലെത്തി. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും നടി സണ്ണി ലിയോണ്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് സണ്ണി നേരേ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം സണ്ണി ലിയോണ്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.