സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സണ്ണി ലിയോണ്‍ കുടുംബസമേതം കേരളത്തിലെത്തി. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും നടി സണ്ണി ലിയോണ്‍ പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്ന് സണ്ണി നേരേ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം സണ്ണി ലിയോണ്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.