സമ്മര്‍ മണ്‍സൂണ്‍ കൃത്യം കൃത്യമായി പ്രവചിക്കാന്‍ എഐയുമായി ഇന്ത്യ

സ്വന്തം ലേഖകൻ കാലാവസ്ഥാ പ്രവചനം കൃത്യമായിരിക്കേണ്ടത് രാജ്യത്തിന്റെ കാര്‍ഷിക സമ്ബദ്ഘടനയ്ക്കും രാജ്യത്തെ ജനങ്ങളുടെ ജീവനും സമ്ബത്തിനുമൊക്കെ ഏറെ പ്രധാനമാണ്. പേമാരിയും, തുടര്‍ന്നുള്ള പ്രളയവും കൊടുങ്കാറ്റുകളുമെല്ലാം നമുക്ക് സമ്മാനിച്ചിട്ടുള്ള ദുരിതങ്ങള്‍ക്ക് കണക്കില്ല. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ ഏറെ സഹായിക്കും. പണ്ട് ഉണ്ടായിരുന്നതിനെക്കാള്‍ ഏറെ മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ ഇന്ന് നമുക്കുണ്ട്. എന്നാല്‍ അ‌വ ഇനിയും കൂടുതല്‍ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് മുന്നേറുന്നുമുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി […]

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു…! തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവ് ; പുതിയ ഉത്തരവ് ഇന്ന് മുതൽ നിലവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വേനൽ കടുത്ത് തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവായി. താപനില ഉയർന്നതോടെ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തൊഴിൽ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഏപ്രിൽ 30 വരെ പുനക്രമീകരിച്ച് ലേബർ കമ്മീഷണർ ഡോ.എസ്.ചിത്ര ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നുവരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി. അതേസമയം ഷിഫ്റ്റ് വ്യവസ്ഥയിൽ […]

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത : കോട്ടയം ഉൾപ്പടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമായി നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമുണ്ട്. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങൾ […]

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; വെയിലത്ത് തൊഴിലെടുക്കുന്നവർക്ക് 12 മുതൽ മൂന്ന് വരെ വിശ്രമസമയം: ഉത്തരവുമായി ലേബർ കമ്മീഷണർ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ചൂട് സർവ്വകാല റെക്കോർഡിലേക്ക്. ഇതോടെ വെയിലത്ത് തെഴിലെടുക്കുന്നവരുടെ സംസ്ഥാന ലേബർ കമ്മീഷൻ പുനഃക്രമീകരിച്ചു. ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തിയതായി ലേബർ കമ്മീഷണർ പ്രണബ് ജ്യോതി നാഥ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, സമുദ്രനിരപ്പിൽനിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. […]