പ്രമുഖ വ്യവസായി രവിപിള്ളയ്‌ക്കെതിരെ സമരം; തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ കൊല്ലം: വ്യവസായി രവി പിള്ളയ്‌ക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാന്‍ പോയ തൊഴിലാളികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ബസ് അടക്കമാണ് പൊലീസ് പിടികൂടിയത്. കോവിഡ് കാലത്ത് പ്രവാസി വ്യവസായി രവി പിള്ളയുടെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്കെതിരെയാണ് നടപടി. 20 വര്‍ഷത്തിലേറെ സര്‍വീസുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിട്ടതിനെതിരെയാണ് തൊഴിലാളികള്‍ സമരം ആസൂത്രണം ചെയ്തത്. കൊല്ലം ഓച്ചിറയില്‍ നിന്ന് ബസില്‍ പുറപ്പെട്ട തൊഴിലാളികളെ ചിന്നക്കടയില്‍ വച്ചാണ് തടഞ്ഞ് നിര്‍ത്തി അറസ്റ്റ് ചെയ്തത്. 65 ഓളം തൊഴിലാളികളെ ക്‌സറ്റഡിയിലെടുത്തു. […]

സ്വകാര്യ ബസ് സമരം ; ഗതാഗത മന്ത്രിയുമായി ചർച്ച തിങ്കളാഴ്ച

സ്വന്തം ലേഖകൻ കോഴിക്കോട്: സ്വകാര്യബസുടമകൾ ഫെബ്രുവരി 4-ാം തിയതി മുതൽ നടത്താനിരുന്ന ബസ് സമരത്തോടനുബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ സംഘടനപ്രതിനിധികളുമായി ചർച്ച തിങ്കളാഴ്ച രാവിലെ നടത്തും. രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽവെച്ചാണ് ചർച്ച. മിനിമം ചാർജ് വർധിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ബസ് ചാർജ്ജ് 10 രൂപയാക്കുക, മിനിമം ചാർജ്ജിൽ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയായി വർദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. ഇതേ […]

ദേശീയ പണിമുടക്ക് : ജനുവരി എട്ടിന് കേരളം നിശ്ചലമാകും

  സ്വന്തം ലേഖകൻ കൊച്ചി : സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനുവരി എട്ടാം നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അസംഘടിത മേഖലയിലടക്കമുള്ള തൊഴിലാളികൾ വലിയ വാശിയേറിയ പ്രവർത്തനത്തിലാണെന്ന് മധ്യമേഖല ജാഥാ ക്യാപ്റ്റൻ എളമരം കരീം പറഞ്ഞു. കേരളം വരുന്ന എട്ടിന് നിശ്ചലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിനിമം വേതനം 21,000 രൂപയാക്കുക, സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, മിനിമം പെൻഷൻ 10,000 രൂപയാക്കുക., സ്വകാര്യവത്കരണം നിർത്തിവെക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള നീക്കം തടയുക, വർഗീയത വളർത്താനുള്ള ശ്രമത്തിൽനിന്ന് […]