ദേശീയ പണിമുടക്ക് : ജനുവരി എട്ടിന് കേരളം നിശ്ചലമാകും

ദേശീയ പണിമുടക്ക് : ജനുവരി എട്ടിന് കേരളം നിശ്ചലമാകും

 

സ്വന്തം ലേഖകൻ

കൊച്ചി : സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനുവരി എട്ടാം നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അസംഘടിത മേഖലയിലടക്കമുള്ള തൊഴിലാളികൾ വലിയ വാശിയേറിയ പ്രവർത്തനത്തിലാണെന്ന് മധ്യമേഖല ജാഥാ ക്യാപ്റ്റൻ എളമരം കരീം പറഞ്ഞു. കേരളം വരുന്ന എട്ടിന് നിശ്ചലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിനിമം വേതനം 21,000 രൂപയാക്കുക, സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, മിനിമം പെൻഷൻ 10,000 രൂപയാക്കുക., സ്വകാര്യവത്കരണം നിർത്തിവെക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള നീക്കം തടയുക, വർഗീയത വളർത്താനുള്ള ശ്രമത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണത്തെ ദേശീയ പണിമുടക്ക് മറ്റ് പണിമുടക്കുകളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. എല്ലാ മേഖലയിൽനിന്നും വലിയ പിന്തുണയുമായിട്ടാണ് തൊഴിലാളികളെത്തുന്നത്. പണിമുടക്ക് വിജയിപ്പിക്കാനുള്ള ആവേശവും വാശിയും എങ്ങും പ്രകടമാണെന്നും എളമരം കരീം വ്യക്തമാക്കി.

Tags :