play-sharp-fill
സ്വകാര്യ ബസ് സമരം ; ഗതാഗത മന്ത്രിയുമായി ചർച്ച തിങ്കളാഴ്ച

സ്വകാര്യ ബസ് സമരം ; ഗതാഗത മന്ത്രിയുമായി ചർച്ച തിങ്കളാഴ്ച

സ്വന്തം ലേഖകൻ

കോഴിക്കോട്: സ്വകാര്യബസുടമകൾ ഫെബ്രുവരി 4-ാം തിയതി മുതൽ നടത്താനിരുന്ന ബസ് സമരത്തോടനുബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ സംഘടനപ്രതിനിധികളുമായി ചർച്ച തിങ്കളാഴ്ച രാവിലെ നടത്തും. രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽവെച്ചാണ് ചർച്ച.

മിനിമം ചാർജ് വർധിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനിമം ബസ് ചാർജ്ജ് 10 രൂപയാക്കുക, മിനിമം ചാർജ്ജിൽ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയായി വർദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.

ഇതേ ആവശ്യങ്ങളുന്നയിച്ച് നവംബർ 22ന് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.എന്നാൽ രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടർന്ന് അന്ന് സമരത്തിൽ നിന്ന് പിൻമാറുകയായിരുന്നു.