മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ക്ലീൻ ചീറ്റ് : സർവീസിൽ തിരിച്ചെടുത്തു ; പുതിയ നിയമനം ആരോഗ്യ വകുപ്പിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ചുമതലയാണ് ശ്രീറാം വെങ്കിട്ടരാമന് നൽകിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ ഉത്തരവിറക്കും. കേസിൽ സസ്‌പെൻഷൻ കാലാവധി സംസ്ഥാന സർക്കാർ നീട്ടിയതിനെ തുടർന്ന് ശ്രീറാം അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കൊലക്കേസിൽ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐ.എ.എസുകാരും വലിയ സമ്മർദ്ദമാണ് സർക്കാരിൽ ചെലുത്തിയിരുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം […]

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ശ്രീറാം വെങ്കിട്ടരാമൻ തെളിവുകൾ നശിപ്പിച്ചു ; ക്രൈംബ്രാഞ്ച് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ ക്രൈംബ്രാഞ്ച് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ തുടക്കം മമുതൽ തെളിവു നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയെന്ന് തിരുവനന്തപുരം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. കേസിന്റെ തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചാതും ആദ്യം വാഹനമോടിച്ചത് താനല്ലെന്ന് വരുത്താൻ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായും കുറ്റപത്രിത്തിലുണ്ട്.പിന്നീട് ജനറൽ ആശുപത്രിയിലും കിംസിലും രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ജനറൽ […]

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു; പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, വഫാ ഫിറോസ് എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാവാൻ നോട്ടീസ്. പ്രതികളോട് ഫെബ്രുവരി 24ന് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയും വഫാ ഫിറോസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീറാമിനെ സർവീസിൽ നിന്നും സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.അതേസമയം ശ്രീറാമിന്റെ സസ്‌പെൻഷൻ ഇപ്പോഴും തുടരുകയാണ്. അതിനിടെ കേസിൽ കുറ്റപത്രം നൽകാൻ പോലീസ് […]

മാധ്യമപ്രവർത്തകന്റെ മരണം : കുറ്റപത്രം തയാറാക്കി ; ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പോലീസ് കുറ്റപത്രം തയാറാക്കി. ശ്രീറാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അപകടസമയം ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരണപ്പെടുന്നത്. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതാണ് അപകടത്തിനിടയാക്കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ശ്രീറാമിനെ കേസിൽ നിന്നും രക്ഷിക്കാൻ […]

മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊലപ്പെട്ട സംഭവം ; സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയത്. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെ ആറ് മാസം മാത്രമേ സസ്‌പെൻഷനിൽ ഇരുത്താൻ സാധിക്കൂ. എന്നാൽ കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ സസ്‌പെൻഷൻ റദ്ദ് ചെയ്യാൻ സാധിക്കില്ലെന്നാണ് നിയമം. കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനു […]