play-sharp-fill
മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ക്ലീൻ ചീറ്റ് : സർവീസിൽ തിരിച്ചെടുത്തു ; പുതിയ നിയമനം ആരോഗ്യ വകുപ്പിൽ

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ക്ലീൻ ചീറ്റ് : സർവീസിൽ തിരിച്ചെടുത്തു ; പുതിയ നിയമനം ആരോഗ്യ വകുപ്പിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ചുമതലയാണ് ശ്രീറാം വെങ്കിട്ടരാമന് നൽകിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ ഉത്തരവിറക്കും.


കേസിൽ സസ്‌പെൻഷൻ കാലാവധി സംസ്ഥാന സർക്കാർ നീട്ടിയതിനെ തുടർന്ന് ശ്രീറാം അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കൊലക്കേസിൽ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐ.എ.എസുകാരും വലിയ സമ്മർദ്ദമാണ് സർക്കാരിൽ ചെലുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ.എം ബഷീർ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകട കാരണം. മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും, സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്.