മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ശ്രീറാം വെങ്കിട്ടരാമൻ തെളിവുകൾ നശിപ്പിച്ചു ; ക്രൈംബ്രാഞ്ച് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ശ്രീറാം വെങ്കിട്ടരാമൻ തെളിവുകൾ നശിപ്പിച്ചു ; ക്രൈംബ്രാഞ്ച് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ ക്രൈംബ്രാഞ്ച് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ തുടക്കം മമുതൽ തെളിവു നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയെന്ന് തിരുവനന്തപുരം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

കേസിന്റെ തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചാതും ആദ്യം വാഹനമോടിച്ചത് താനല്ലെന്ന് വരുത്താൻ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായും കുറ്റപത്രിത്തിലുണ്ട്.പിന്നീട് ജനറൽ ആശുപത്രിയിലും കിംസിലും രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചിട്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് കിംസിലേക്ക് പോയെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാമം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീർ മരിക്കുകയായിരുന്നു.