മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍തൃഗൃഹത്തില്‍ വച്ച് പാമ്പുകടിയേറ്റു, കുടുംബവീട്ടില്‍ ചികിത്സയില്‍ കഴിയവേ കിടപ്പുമുറിയില്‍ നിന്നും വീണ്ടും പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം : സംഭവം കൊല്ലത്ത്

സ്വന്തം ലേഖകന്‍ അഞ്ചല്‍:  പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്രയാണ് (25) പാമ്പുകടിയേറ്റ് മരിച്ചത്. മൂന്നുമാസം മുന്‍പ് ഭര്‍തൃവീട്ടില്‍ വച്ച് ഉത്രയ്ക്ക് പാമ്ബുകടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി. ഇതിനിടെയാണ് കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ നിന്നും വീണ്ടും പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഏറത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരുമ്പോഴാണ് വീണ്ടും പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. […]

പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

സ്വന്തം ലേഖകൻ കൊല്ലം: അച്ഛനും അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിനെ പാമ്പുകടച്ചപ്പോൾ കൊണ്ട് പോയത് വിഷകാരിയുടെ അടുത്തേക്ക് . വിഷഹാരി പരിശോധിച്ച ശേഷം നൽകിയത് കുരുമുളക്. ഒപ്പം ഇത് കഴിച്ചാൽ അസുഖം മാറുമെന്ന ആശ്വാസവാക്കും. പാമ്പുകടിയേറ്റ ശിവജിത്തിന് സമീപത്തെ വിഷഹാരിയായ സ്ത്രീ കരുമുളക് ചവയ്ക്കാൻ കൊടുക്കയും കുഴപ്പമില്ലെന്ന് പറയുകയുമാണ് ചെയ്തത്. എന്നാൽ കുട്ടി പിന്നീട് ചർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. അപ്പോഴേക്കും വിഷയം പടർന്ന് കുട്ടിയെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീടും ചികിൽസ വൈകിയതുമാണ കൊല്ലം മാവടി മണിമന്ദിരത്തിൽ ശിവജിത്തിന്റെ […]

അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുത്തുർ ആറ്റുവാശ്ശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടന്റെ മകൻ ശിവജിത്താണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെ പുലർച്ചെ അഞ്ചു മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മാവടി ജി.എൽ.പി.എസ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ശിവജിത്ത് ഉറക്കത്തിനിടയിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കൾ നടത്തിയ പിരിശോധനയിൽ കാലിൽ രണ്ട് പാടുകളും ചോരവരുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ അടുത്തുള്ള വൈദ്യന്റെ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ അല്പസമയത്തിനകം കുട്ടിയുടെ നില വഷളാവുകയായിരുന്നു. കുട്ടിയെ അടുത്തുള്ള സ്വകാര്യ […]

തൃപ്പൂണിത്തുറയിൽ രാത്രി ഉറങ്ങാൻ നിലത്ത് കിടന്ന വീട്ടമ്മ തലയിൽ പാമ്പുകടിയേറ്റ് മരിച്ചു

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: രാത്രിയിൽ ഉറങ്ങാൻ നിലത്ത് കിടന്ന വീട്ടമ്മയുടെ തലയിൽ പാമ്പുകടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. പൂത്തോട്ട പുന്നയ്ക്കാ വെളിക്കു സമീപം നമ്പ്യാർകുളങ്ങരയിൽ റിട്ട വില്ലേജ് ജീവനക്കാരൻ കൊച്ചു കുട്ടിയുടെ ഭാര്യ സെലീനയാണ് (65) തലയിൽ പാമ്പികടിയേറ്റതിനെ തുടർന്ന് മരിച്ചത്. രോഗബാധിതനായ ഭർത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച് കിടക്കുകയായിരുന്നു സെലീന. തലയിൽ എന്തോ കടിച്ചതു പോലെ തോന്നിയപ്പോൾ വീട്ടമ്മ അടുത്ത മുറിയിലുണ്ടായിരുന്ന മകളെ വിളിച്ചുണർത്തുകയായിരുന്നു. അടുത്ത് മുറിയിൽ നിന്നും ഓടിയെത്തിയ മകൾ പാമ്പ് മുറിയുടെ […]