
സ്വന്തം ലേഖകന്‍
അഞ്ചല്‍: പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്രയാണ് (25) പാമ്പുകടിയേറ്റ് മരിച്ചത്.
മൂന്നുമാസം മുന്‍പ് ഭര്‍തൃവീട്ടില്‍ വച്ച് ഉത്രയ്ക്ക് പാമ്ബുകടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി. ഇതിനിടെയാണ് കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ നിന്നും വീണ്ടും പാമ്പുകടിയേറ്റു മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഏറത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരുമ്പോഴാണ് വീണ്ടും പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ മുറിയില്‍ നിന്നും പാമ്പിനെ കണ്ടെത്തി. ഉത്രയെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് സൂരജ്. മകന്‍: ധ്രുവ്.







