play-sharp-fill

‘കാവി നിറം ആരുടേയും കുത്തകയല്ല,മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്,ഞങ്ങളും കാവിയാണ്’ ; പതാക കാവിയാക്കി നവനിർമാണ സേന

സ്വന്തം ലേഖകൻ മുംബൈ: തീവ്രഹിന്ദുത്വ പാതയിലേക്ക് മുന്നേറാനൊരുങ്ങുകയാണ് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന. ഇതിന്റെ ഭാഗമായി പാർട്ടിയുടെ പുതിയ പതാക രാജ് താക്കറെ പുറത്തിറക്കി. പൂർണമായും കാവി നിറത്തിലുള്ളതാണ് പുതിയ പതാക. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മദിനമായ വ്യാഴാഴ്ച നടന്ന മഹാ സമ്മേളനത്തിലാണ് പതാക മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാവിനിറം ആരുടെയും കുത്തകയല്ല, മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്, ഞങ്ങളും കാവിയാണ്. ഈ പതാകമാറ്റം മഹാരാഷ്ട്രയ്ക്കാകെ പുതു ഊർജം പകരുമെന്നുറപ്പാണെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ […]

എൻഡിഎ രൂപീകരിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദവിയിലിരിക്കുന്നവർ ജനിച്ചിട്ടുപോലുമില്ല ; ബിജെപിയെ വേരോടെ പിഴുതെറിയും : ശിവസേന

  സ്വന്തം ലേഖിക മുംബൈ: ബിജെപിയുമായി സഖ്യം ചേരാൻ ആർക്കും താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ശിവസേന. തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് എംപിമാരെ പ്രതിപക്ഷ നിരയിലേക്ക് മാറ്റിയത്. അവർ തന്നെ ശിവസേന എൻഡിഎ വിട്ടതായി പ്രഖ്യാപിച്ചെന്നും സാമ്നയിലെ ലേഖനത്തിൽ ശിവസേന ആരോപിച്ചു. ബിജെപി ഇന്ത്യയിൽ അധിനിവേശം നടത്തിയ മുഹമ്മദ് ഖോറിയുമായിട്ടാണ് ഉപമിച്ചത്. 13ാം നൂറ്റാണ്ടിൽ മറാത്താ സാമ്രാജ്യത്തിലെ പൃഥ്വിരാജ് ചൗഹാനുമായി ഖോറി നടത്തിയ യുദ്ധത്തിൽ ചൗഹാൻ പരാജയപ്പെട്ടിരുന്നു. തുടർന്ന് ഖോറി അദ്ദേഹം വധിക്കുകയായിരുന്നു. ഖോറിയെ നിരവധി യുദ്ധങ്ങളിൽ മുമ്ബ് ചൗഹാൻ പരാജയപ്പെടുത്തിയിരുന്നു. അതിലൊക്കെ അദ്ദേഹത്തെ […]

ബിജെപി വാക്ക് പാലിച്ചില്ല ; രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിതെളിക്കും ; വിമർശനവുമായി ശിവസേന

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ വിമർശിച്ചും ബി.ജെ.പിയെ കുറ്റപ്പെടുത്തിയും ശിവസേനയുടെ മുഖപത്രമായ സാമ്‌ന. ബി.ജെ.പിയും ശിവസേനയും ഒത്തൊരുമിച്ചാണ് പ്രകടനപത്രിക നൽകിയത്. ഒരുമിച്ച് നിൽക്കണമെന്ന ധാരണയുമുണ്ടായിരുന്നു. എന്നാൽ ബി.ജെ.പി വാക്കു പാലിച്ചില്ല. മഹാരാഷട്രയുടെ മണ്ണിൻറെ ആത്മാഭിമാനത്തിന് വേണ്ടി ബി.ജെ.പി വാക്ക് പാലിക്കുകയാണ് വേണ്ടിയിരുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ തീരുമാനം ഭരണഘടാനാ വിരുദ്ധവും വഞ്ചനയുമാണ്. ഗവർണറുടെ നടപടി കുതിരക്കച്ചവടത്തിനാണ് വഴിവെക്കുക. ഗവർണർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മഹാരാഷ്ട്രയിൽ തർക്കം മുറുകുന്നു ; ബി.ജെ.പിയില്ലാതെയും സർക്കാർ രൂപീകരിക്കാം : മുന്നറിയിപ്പുമായി ശിവസേന

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ തർക്കം മുറുകുന്നു.മുഖ്യന്ത്രിപദമടക്കം അധികാരം തുല്യമായി വീതിക്കണമെന്ന ആവശ്യം ശിവസേന വീണ്ടും ഉയർത്തിയതോടെ, അയഞ്ഞെന്നു കരുതിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെയായിരിക്കും.മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ വേണ്ട മൂന്നിൽ രണ്ട് […]