എൻഡിഎ രൂപീകരിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദവിയിലിരിക്കുന്നവർ ജനിച്ചിട്ടുപോലുമില്ല ; ബിജെപിയെ വേരോടെ പിഴുതെറിയും : ശിവസേന

എൻഡിഎ രൂപീകരിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദവിയിലിരിക്കുന്നവർ ജനിച്ചിട്ടുപോലുമില്ല ; ബിജെപിയെ വേരോടെ പിഴുതെറിയും : ശിവസേന

Spread the love

 

സ്വന്തം ലേഖിക

മുംബൈ: ബിജെപിയുമായി സഖ്യം ചേരാൻ ആർക്കും താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ശിവസേന. തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് എംപിമാരെ പ്രതിപക്ഷ നിരയിലേക്ക് മാറ്റിയത്. അവർ തന്നെ ശിവസേന എൻഡിഎ വിട്ടതായി പ്രഖ്യാപിച്ചെന്നും സാമ്നയിലെ ലേഖനത്തിൽ ശിവസേന ആരോപിച്ചു. ബിജെപി ഇന്ത്യയിൽ അധിനിവേശം നടത്തിയ മുഹമ്മദ് ഖോറിയുമായിട്ടാണ് ഉപമിച്ചത്.

13ാം നൂറ്റാണ്ടിൽ മറാത്താ സാമ്രാജ്യത്തിലെ പൃഥ്വിരാജ് ചൗഹാനുമായി ഖോറി നടത്തിയ യുദ്ധത്തിൽ ചൗഹാൻ പരാജയപ്പെട്ടിരുന്നു. തുടർന്ന് ഖോറി അദ്ദേഹം വധിക്കുകയായിരുന്നു. ഖോറിയെ നിരവധി യുദ്ധങ്ങളിൽ മുമ്ബ് ചൗഹാൻ പരാജയപ്പെടുത്തിയിരുന്നു. അതിലൊക്കെ അദ്ദേഹത്തെ ജീവനോടെ വിട്ടയക്കാൻ ചൗഹാൻ തയ്യാറായിരുന്നു. എന്നാൽ ഖോറി ആദ്യമായി യുദ്ധത്തിൽ വിജയിച്ചപ്പോൾ ചൗഹാനെ അദ്ദേഹം കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖോറിയെ പോലുള്ളവരെ നിരവധി തവണ ശിവസേന മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വിട്ടയച്ചിട്ടുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. എന്നാൽ ഇപ്പോഴവർ ശിവസേനയെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുകയാണെന്ന് ശിവസേന പറയുന്നു. ബിജെപി ഉണ്ടായ സമയത്ത് ഒരു പാർട്ടി പോലും അവരെ പിന്തുണയ്ക്കാൻ തയ്യാറായിരുന്നില്ല.

എൻഡിഎ രൂപീകരിച്ചപ്പോൾ ഇപ്പോഴത്തെ ബിജെപി സർക്കാരിലെ സുപ്രധാന പദവികളിൽ ഇരിക്കുന്നവർക്ക് യാതൊരു റോളും ഉണ്ടായിരുന്നില്ല. ചിലരൊന്നും ജനിച്ചിട്ട് പോലുമില്ലെന്നും ശിവസേന പറഞ്ഞു.

ഞങ്ങൾ തുടക്കം മുതൽ എൻഡിഎയുടെ ഭാഗമായിരുന്നു. ബിജെപിയുമായി ഒരാൾ പോലും ചേരാൻ താൽപര്യം ഇല്ലാതിരുന്ന സമയത്താണ് ഞങ്ങൾ പറഞ്ഞത്. ദേശീയ ഹിന്ദുത്വം തുടങ്ങിയ വാക്കുകൾ അക്കാലത്ത് പലരും ഇഷ്ടപ്പെടാത്ത കാര്യമായിരുന്നു. ഇപ്പോഴത്തേത് ധാർഷ്ട്യത്തിന്റെ രാഷ്ട്രീയത്തിന്റെ അവസാനമാണ്. ഞങ്ങൾ ഇതാ ഉറപ്പ് നൽകുന്നു. നിങ്ങളെ വേരോടെ ഞങ്ങൾ പിഴുതെറിയും. കാരണം നിങ്ങൾ ഞങ്ങളെ വെല്ലുവിളിച്ചെന്നും ശിവസേന പറഞ്ഞു.

Tags :