‘കാവി നിറം ആരുടേയും കുത്തകയല്ല,മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്,ഞങ്ങളും കാവിയാണ്’ ; പതാക കാവിയാക്കി നവനിർമാണ സേന

‘കാവി നിറം ആരുടേയും കുത്തകയല്ല,മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്,ഞങ്ങളും കാവിയാണ്’ ; പതാക കാവിയാക്കി നവനിർമാണ സേന

സ്വന്തം ലേഖകൻ

മുംബൈ: തീവ്രഹിന്ദുത്വ പാതയിലേക്ക് മുന്നേറാനൊരുങ്ങുകയാണ് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന. ഇതിന്റെ ഭാഗമായി പാർട്ടിയുടെ പുതിയ പതാക രാജ് താക്കറെ പുറത്തിറക്കി. പൂർണമായും കാവി നിറത്തിലുള്ളതാണ് പുതിയ പതാക. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മദിനമായ വ്യാഴാഴ്ച നടന്ന മഹാ സമ്മേളനത്തിലാണ് പതാക മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കാവിനിറം ആരുടെയും കുത്തകയല്ല, മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്, ഞങ്ങളും കാവിയാണ്. ഈ പതാകമാറ്റം മഹാരാഷ്ട്രയ്ക്കാകെ പുതു ഊർജം പകരുമെന്നുറപ്പാണെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവുകളും സാധ്യതകളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓറഞ്ച്, പച്ച, നീല എന്നീ നിറങ്ങളായിരുന്നു മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ പതാകയിലുണ്ടായിരുന്നത്. ഇത് മാറ്റിയാണ് കാവിയിലേക്ക് മാറിയിരിക്കുന്നത്. തീവ്രഹിന്ദുത്വ രാഷ്ട്രീയം സ്വീകരിക്കുന്നതിന്റെ സൂചനയാണ് ഈ നിറം മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

മുംബൈ, പൂനെ, നാസിക്, കൊങ്കൺ മേഖലകളിൽ മഹാരാഷ്ട്ര നവനിർമ്മാൺ സേന നിർണായക ശക്തിയാണ്. ബിജെപിയുമായി പാർട്ടി സഖ്യമുണ്ടാക്കുമെന്നും സൂചനയുണ്ട്.

Tags :