മഹാരാഷ്ട്രയിൽ തർക്കം മുറുകുന്നു ; ബി.ജെ.പിയില്ലാതെയും സർക്കാർ രൂപീകരിക്കാം : മുന്നറിയിപ്പുമായി ശിവസേന

മഹാരാഷ്ട്രയിൽ തർക്കം മുറുകുന്നു ; ബി.ജെ.പിയില്ലാതെയും സർക്കാർ രൂപീകരിക്കാം : മുന്നറിയിപ്പുമായി ശിവസേന

Spread the love

 

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ തർക്കം മുറുകുന്നു.മുഖ്യന്ത്രിപദമടക്കം അധികാരം തുല്യമായി വീതിക്കണമെന്ന ആവശ്യം ശിവസേന വീണ്ടും ഉയർത്തിയതോടെ, അയഞ്ഞെന്നു കരുതിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.

മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെയായിരിക്കും.മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ശിവസേനയ്ക്ക് സാധിക്കും.

ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി വേണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. 50:50 ഫോർമുലയിലാണ് സംസ്ഥാനത്തെ ജനങ്ങൾ സർക്കാർ രൂപീകരിക്കാൻ ഉത്തരവ് നൽകിയിരിക്കുന്നത്. ബിജെപിക്ക് അന്ത്യശാസനമൊന്നും നൽകുന്നില്ല. അവർ വലിയ ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

കേവല ഭൂരിപക്ഷത്തിൽ നിന്നും 40 എം.എൽ.എമാരുടെ കുറവാണ് ബിജെപി്ക്കുള്ളത്. ഇതാണ് 56 സീറ്റുള്ള ശിവസേനയെ എൻ.ഡി.എ സർക്കാർ രൂപീകരണത്തിലെ നിർണായക ശക്തിയാക്കി മാറ്റിയത്.

Tags :