play-sharp-fill

ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒരുമിച്ചിരുത്തി എൻ.ഐ.എ ചോദ്യം ചെയ്യുന്നു ; കേസിൽ ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. കേസിൽ മൂന്നാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിന്റെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിനെ കോടതി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സ്വപ്‌ന സുരേഷ് ഉൾപ്പെടെയുളള പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിനെ വീണ്ടും […]

അന്ന് പറഞ്ഞതെല്ലാം കള്ളം, ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു ; നടപടി സ്വപ്‌നയുടെ മൊഴിയിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളെ തുടർന്നെന്ന് സൂചന: ശിവശങ്കർ കുടുങ്ങും

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ശിവശങ്കർ എത്തിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ 7ാം തിയതി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. അന്ന് ശിവശങ്കർ നൽകിയ മറുപടികൾ കള്ളമെന്ന വിലയിരുത്തലിലാണ് രണ്ടാം തവണ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ശിവശങ്കറിനോട് എത്താൻ […]

ഐ.എ.എസ് എന്ന സ്വപ്‌ന നേട്ടം ശിവശങ്കർ കരസ്ഥമാക്കിയത് കുറുക്കുവഴിയിലൂടെ ; പിണറായിയും ശിവശങ്കറും തമ്മിലുള്ള അവിശുദ്ധ ഇടപെടലുകൾക്ക് രണ്ട് ശതാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ശശികുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച ഡിപ്ലോമാറ്റിക് ബാഗേജ് ഉലയോഗിച്ചുള്ള സ്വർണക്കള്ളക്കടത്തിന്റെ അടിവേരുകൾ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരിയിലേക്ക് പോലും നീണ്ടതോടെ സർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള സ്വപ്‌ന സുരേഷ് എന്ന യുവതിക്ക് എങ്ങനെ സർക്കാർ ജോലി നൽകിയെന്ന് പരിശോധിക്കണമെന്ന് നിരവധി പേരാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായ ശിവശങ്കർ ഐഎസിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. നീണ്ട അവധിക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇതോടെ ശിവശങ്കർ ഐ എ […]