ഐ.എ.എസ് എന്ന സ്വപ്‌ന നേട്ടം ശിവശങ്കർ കരസ്ഥമാക്കിയത് കുറുക്കുവഴിയിലൂടെ ; പിണറായിയും ശിവശങ്കറും തമ്മിലുള്ള അവിശുദ്ധ ഇടപെടലുകൾക്ക് രണ്ട് ശതാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ശശികുമാർ

ഐ.എ.എസ് എന്ന സ്വപ്‌ന നേട്ടം ശിവശങ്കർ കരസ്ഥമാക്കിയത് കുറുക്കുവഴിയിലൂടെ ; പിണറായിയും ശിവശങ്കറും തമ്മിലുള്ള അവിശുദ്ധ ഇടപെടലുകൾക്ക് രണ്ട് ശതാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ശശികുമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച ഡിപ്ലോമാറ്റിക് ബാഗേജ് ഉലയോഗിച്ചുള്ള സ്വർണക്കള്ളക്കടത്തിന്റെ അടിവേരുകൾ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരിയിലേക്ക് പോലും നീണ്ടതോടെ സർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.

ക്രിമിനൽ പശ്ചാത്തലമുള്ള സ്വപ്‌ന സുരേഷ് എന്ന യുവതിക്ക് എങ്ങനെ സർക്കാർ ജോലി നൽകിയെന്ന് പരിശോധിക്കണമെന്ന് നിരവധി പേരാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസ് വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായ ശിവശങ്കർ ഐഎസിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. നീണ്ട അവധിക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

ഇതോടെ ശിവശങ്കർ ഐ എ എസ് പദവി സ്വന്തമാക്കിയതെന്ന് വിശദീകരിച്ച് മുൻ കേരള കുസാറ്റ് സിൻഡിക്കേറ്റംഗമായ ആർ എസ് ശശികുമാർ രംഗത്ത് എത്തിയിരിക്കുകയാണ്.

പിണറായിയും ശിവശങ്കറുമായുള്ള അവിശുദ്ധ ഇടപെടലുകൾക്ക് രണ്ട് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

രണ്ടായിരമാണ്ടിൽ അഞ്ചു പേർക്കാണ് കൺഫേർഡ് ഐ എ എസ് കൊടുക്കുവാൻ കഴിയുമായിരുന്നത്. ഇതിനായി പതിനഞ്ച് പേരുടെ പട്ടികയായിരുന്നു യുപിഎസ് സിയിലേക്ക് സംസ്ഥാനം സമർപ്പിക്കേണ്ടിയിരുന്നത്.

സർക്കാർ തയ്യാറാക്കിയ പട്ടികയിലെ പതിനേഴാമനായിരുന്നു ശിവശങ്കർ. ഈ പട്ടികയിൽ മുൻപിലുണ്ടായിരുന്ന നടേശൻ എന്ന ഡെപ്യൂട്ടി കളക്ടറെ അനാവശ്യമായി സസ്‌പെൻഡ് ചെയ്ത ശേഷം കേന്ദ്രത്തിന് സമർപ്പിക്കുവാനുള്ള പട്ടികയിൽ ശിവശങ്കറിന്റെ പേര് കയറ്റുകയായിരുന്നു എന്നാണ് ശശികുമാർ പറയുന്നത്.