play-sharp-fill

ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു..! സഭാ രേഖകളിൽ നിന്നും നീക്കും; സഭയിൽ സ്പീക്കറുടെ റൂളിംഗ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് എതിരെ ഉന്നയിച്ച പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. സ്പീക്കറുടെ റൂളിംഗ്  ഈ മാസം 14,15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പികളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ […]

‘തല്ലണമെങ്കിൽ തല്ലിക്കോട്ടെ ഞങ്ങൾ ഇവിടെ തന്നെയുണ്ട്’ ; കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധം

സ്വന്തം ലേഖകൻ കളമശ്ശേരി : വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകരെ പൊലീസുകാർ മർദ്ദിച്ചതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. തർക്കം പരിഹരിക്കാൻ എത്തിയ എംഎൽഎയെ പോലീസുകാർ തടഞ്ഞത് പോലീസ് സ്റ്റേഷനിൽ സംഘർഷത്തിലേക്ക് വഴിവച്ചു. ‘തല്ലണമെങ്കിൽ തല്ലിക്കോട്ടെ ഞങ്ങൾ ഇവിടെ തന്നെയുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ […]

കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയിൽ വച്ച് കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ കള്ള റാസ്‌കൽ പരാമർശം നടത്തിയെന്ന വിഷയത്തിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭയിൽ വച്ച് ‘കള്ള റാസ്‌കൽ’ പ്രയോഗം നടത്തിയെന്നണ് പ്രതിപക്ഷ ആരോപണം. ഒരു മന്ത്രി ഇങ്ങനെ പെരുമാറാൻ നിയമ സഭ എന്താ ചന്തയാണോ എന്നും ചെന്നിത്തല ചോദിച്ചു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണം. മന്ത്രിക്കെതിരെ സ്പീക്കർക്ക് […]

കെ.എസ്.യു മാർച്ചിലെ സംഘർഷം : ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം നിയമസഭയിൽ ; വൻ പ്രതിപക്ഷ ബഹളം ;സ്പീക്കർ ഇറങ്ങിപ്പോയി

  സ്വന്തം ലേഖിക തിരുവനന്തപുരം: കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവരെ മർദ്ദിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം.ബഹളത്തെ തുടർന്ന് സ്പീക്കർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുകയാണ്. ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മർദനമേൽക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടി. ചോദ്യോത്തരവേള നിറുത്തിവച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ച് അനുമതി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തവേള ബഹിഷ്‌കരിക്കുന്നുവെന്നും ചെന്നിത്തല […]