play-sharp-fill

കോട്ടയത്തെ ബി.ജെ.പിയുടെ നേതാക്കൾക്ക് നേരെ കയ്യോങ്ങിക്കൊണ്ട് നഗരത്തിലൂടെ വാഹനത്തിൽ പാറി നടക്കാമെന്ന മോഹം പൊലീസിന് വേണ്ട, ആ കാലമൊക്കെ കഴിഞ്ഞു ; ഡി.വൈ.എസ്.പിയുടെ പേരെടുത്ത് പറഞ്ഞ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഭീഷണി : വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലയിലെ ബി.ജെ.പി നേതാക്കളെ ആക്രമിച്ച് നഗരത്തിലൂടെ തലങ്ങും വിലങ്ങും വാഹനത്തിൽ സഞ്ചരിക്കാമെന്ന മോഹം പൊലീസിന് വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് സന്ദീപ് വാര്യർ. ജില്ലാ പൊലീസിനെതിരെ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു സന്ദീപ് വാര്യർ. വീഡിയോ ഇവിടെ കാണാം ഡി.വൈ.എസ്.പി ആർ.ശ്രീകുമാറിന്റെയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് സന്ദീപ് വാര്യരുടെ ഭീഷണി. നവംബർ ഒന്നോടെ എക്‌സ്പയറി ഡേറ്റ് കഴിയാൻ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് പൊലീസ് കുറച്ച് ആത്മാർത്ഥത കാണിച്ചാൽ മതിയെന്നും സന്ദീപ് വാര്യർ […]

സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ : സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം സിപിഎമ്മും സ്വർണ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വർണ്ണക്കള്ളക്കടത്ത് സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ് 2014 ൽ സ്വർണ്ണക്കള്ളക്കടത്ത് […]

ഇന്ദുലേഖ സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് മേടിച്ച കുളിച്ച ശേഷം അതിൽ അഭിനയിച്ച മമ്മൂട്ടിയെപോലെ ആയില്ലെന്ന് പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി ഈ കേസും : സന്ദീപ് വാര്യരെ പരിഹസിച്ച് യുവതിയുടെ ഫെസ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ തൃശ്ശൂർ: ഇന്ദുലേഖ സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് വാങ്ങി കുളിച്ച ശേഷം അതിൽ അഭിനയിച്ച മമ്മൂട്ടിയെ പോലെ ആയില്ലെന്ന് പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി ഈ കേസും.യുവമോർച്ച നേതാവ് സന്ദീപ് വാര്യർക്കെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി ആരാധിക കെ സുജ രംഗത്ത്. കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലേക്ക് കരുണ ടിക്കറ്റ് പ്രകാശനം ചെയ്ത നടൻ മമ്മൂട്ടിയെ വലിച്ചിഴച്ചരുന്നു.ഇതിനെതിരെയാണ് സന്ദീപ് വാര്യരെ സുജ രൂക്ഷമായി വിമർശിച്ചത്.ഫെയ്‌സ്‌ കുറിപ്പിലൂടെയായിരുന്നു സുജയുടെ പ്രതികരണം. സന്ദീപിനെപോലെ ബിജെപിയിൽ അത്യാവശ്യം വിവരമുള്ള ഒരാൾ ഇത്രയ്ക്കും വിവരം കെട്ട […]

സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയിട്ടും രക്ഷയില്ലാതെ ആഷിക് അബു ; നടപടിയെടുക്കാൻ പൊലീസിന് കളക്ടറുടെ നിർദേശം

  സ്വന്തം ലേഖകൻ കൊച്ചി : കരുണ സംഗീതനിശയിൽ നിന്നും കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടും രക്ഷയില്ലാതെ ആഷിക് അബു. നടപടിയെടുക്കാൻ പൊലീസിന് കളക്ടറുടെ നിർദേശം.സംഗീതനിശ സംഘടിപ്പിച്ച മാസങ്ങൾ പലതായിട്ടും സംഘാടകർ തുക സർക്കാരിൽ അടയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ് ഫെയസ്്ബുക്കിലൂടെ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. എന്നാൽ മറുപടി നൽകാതെ ബി.ജെ.പി നേതാവിനെ പരിഹസിക്കുവാനാണ് റിമ കല്ലിംഗൽ അടക്കമുള്ള സംഘാടകർ ആദ്യം ശ്രമിച്ചത്. തുടർന്ന് ഈ വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ പണമൊന്നും സർക്കാരിലേക്ക് കൈമാറിയിട്ടില്ലെന്ന് വിവരാവകാശ […]

പൊരിച്ച മത്തി ടീംസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയോ ? ആഷിക് അബുവിനും കൂട്ടർക്കുമെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സിനിമാക്കാർക്കെതിരെ പോര് മുറുക്കി സന്ദീപ് വാര്യർ. പൊരിച്ച മത്തി ടീംസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്. ഇതോടെ ആഷിഖ് അബുവിനും കൂട്ടർക്കുമെതിരെയുള്ള സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോര് മുറുകുകയാണ്. സന്ദീപ് സിനിമാക്കാർക്കെതിരെ പ്രതികരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ആഷിഖ് അബുവും കൂട്ടരും സംഘടിപ്പിച്ച സംഗീത നിശയിൽ തട്ടിപ്പ് ആരോപിച്ചു കൊണ്ടാണ് സന്ദീപ് വാര്യരുടെ പുതിയ […]