പൊരിച്ച മത്തി ടീംസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയോ ? ആഷിക് അബുവിനും കൂട്ടർക്കുമെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പൊരിച്ച മത്തി ടീംസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയോ ? ആഷിക് അബുവിനും കൂട്ടർക്കുമെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമാക്കാർക്കെതിരെ പോര് മുറുക്കി സന്ദീപ് വാര്യർ. പൊരിച്ച മത്തി ടീംസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്. ഇതോടെ ആഷിഖ് അബുവിനും കൂട്ടർക്കുമെതിരെയുള്ള സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോര് മുറുകുകയാണ്. സന്ദീപ് സിനിമാക്കാർക്കെതിരെ പ്രതികരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ആഷിഖ് അബുവും കൂട്ടരും സംഘടിപ്പിച്ച സംഗീത നിശയിൽ തട്ടിപ്പ് ആരോപിച്ചു കൊണ്ടാണ് സന്ദീപ് വാര്യരുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊരിച്ച മത്തി ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു.

ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവൻ സ്വാധീനവും പൊരിച്ച മത്തി ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാസ്റ്റാർ ഉൾപ്പെടെ മുഴുവൻ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷൻ ചെയ്തു കൊടുത്തു. മലയാളത്തിലെ മുഴുവൻ സംഗീതജ്ഞരും ലൈറ്റ് ആൻഡ് സൗണ്ട് മുതൽ ക്യാമറ വരെയുള്ള മുഴുവൻ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെന്റിമെൻസിൽ ആണല്ലോ ഇവർ പണ്ടേ കയറിപ്പിടിക്കാറുള്ളത് .

എന്റെ അറിവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാൽ രാജീവ് ഗാന്ധി സ്റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തത്. കുറ്റം പറയരുതല്ലോ സ്റ്റേഡിയം ഹൗസ്ഫുൾ ആയിരുന്നു.

പരിപാടിക്കുശേഷം നവംബർ നാലിന് മുഴുവൻ പേർക്കും നന്ദി അറിയിച്ചുകൊണ്ട് (നന്ദി മാത്രമേ ഉള്ളൂ ) പൊരിച്ച മത്തിക്കാർ പോസ്റ്റിടുന്നു. ശുഭം. പിന്നീട് നാളിതുവരെ ആ പേജിൽ ആളനക്കമില്ല.

ഇനിയാണ് ചോദ്യം.

വരവ് എത്ര ?
ചിലവില്ല എന്ന് നിങ്ങൾ തന്നെ പറഞ്ഞുകഴിഞ്ഞു.
വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ?
ഉണ്ടെങ്കിൽ എന്ന്? രേഖ പുറത്ത് വിടുക.
ഇല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്തുകൊണ്ട് പണം കൈമാറിയില്ല?
പണം ഇതുവരെ കൈമാറിയില്ലെങ്കിൽ പരിപാടിയിൽ നിന്നു കിട്ടിയ പണം കണക്കുപോലും പുറത്തുകാണിക്കാതെ ഇത്രയുംകാലം കയ്യിൽ വെച്ചത് ശരിയോ?

നിങ്ങൾ കണക്ക് പുറത്തു വിട്ടാൽ മതി. നാട്ടുകാരുടെ പണം പിരിച്ച പരിപാടില്ലേ