കറുകച്ചാലിൽ ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത് മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് വടവാതൂർ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : കറുകച്ചാലിൽ ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്ത ശേഷം മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ മാസങ്ങൾക്ക് ശേഷമാണ് യുവാവിനെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ വടവാതൂർ വിജയപുരം ചിക്കളത്ത് വീട്ടിൽ ഷെറിൻ സി. ജോസഫാണ് (28) അറസ്റ്റിലായത്. സെപ്റ്റംബർ 15നായിരുന്നു സംഭവം നടന്നത്. ലോട്ടറി വിൽപനക്കാരനായ നെടുംകുന്നം മോജിൻഭവനിൽ മോഹനനെ (50) നെടുംകുന്നം ഗവ. സ്‌കൂളിന് സമീപത്തുവെച്ച് ഷെറിനും സുഹൃത്തും ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളുമടങ്ങിയ ബാഗുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കേസിൽ ഷെറിന്റെ സുഹൃത്തിനെ അയർക്കുന്നത്തുനിന്ന് […]

സിനിമാ മോഡലിൽ ജ്വല്ലറി കുത്തിതുറന്ന് 25 പവൻ മോഷ്ടിച്ചു ; ജ്വല്ലറിയുടെ പൂട്ട് പൊളിച്ചത് മുൻപിൽ പാർക്ക് ചെയ്തിരുന്ന ടിപ്പറിനെ മറയാക്കി

സ്വന്തം ലേഖകൻ ആലപ്പുഴ: ജ്വല്ലറി കുത്തിത്തുറന്ന് 25 പവർ സ്വർണം മോഷ്ടിച്ചുവെന്ന് പരാതി. കരുവാറ്റയിൽ ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ഫോണിൽ അലർട്ട് മെസേജ് വന്നതിനെത്തുടർന്ന് ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റോഡുവക്കിൽ പാർക്കുചെയ്തിരുന്ന ടിപ്പർലോറിയെ മറയാക്കി ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷ്ടാവ് അകത്തുകയറുകയായിരുന്നു. ജ്വല്ലറിയിലെ ഷോക്കേസിൽ ഉണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ലോക്കറിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തൊപ്പിവച്ച് ഒരാൾ ജ്വല്ലറിയുടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ […]

പുരുഷന്മാരെ വശീകരിച്ച് കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് മദ്യം നൽകും;അബോധാവസ്ഥയിലായാൽ സ്വർണ്ണവും പണവും കവർന്ന് കടന്ന് കളയും : മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സ്ത്രീ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന യുവതി പൊലീസ് പിടിയിൽ. പുരുഷൻമാരെ വശീകരിച്ച് കൊണ്ടു പോയി മദ്യം നൽകുകയും അബോധാവസ്ഥയിലാക്കി കവർച്ച നടത്തി കടന്നുകളയുന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. വ്യത്യസ്തമായ രീതിയിൽ കവർച്ച നടത്തുന്ന തിരുവനന്തപുരം കുന്നുകുഴി ബാട്ടൺഹിൽ കോളനിയിൽ സിന്ധുവിനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. കണ്ണേറ്റുമുക്ക് സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് ഇവർ പിടിയിലായത്. ഡിസംബർ 29 ന് രാത്രി 10 മണിക്കാണ് പ്രതി മെഡിക്കൽ കോളജ് കാഷ്വാലിറ്റിയ്ക്ക് സമീപത്തുനിന്ന് യുവാവിനെ […]

സർവീസിനായി നൽകിയ പൊലീസ് ജീപ്പ് തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ ; പിടിയിലായത് ദേശീയപാതയിലൂടെ തട്ടിയെടുത്ത ജീപ്പ് ഓടിച്ച് പോകുന്നതിനിടയിൽ

സ്വന്തം ലേഖകൻ മണ്ണുത്തി: സർവീസിനായി സെന്ററിൽ നൽകിയ പൊലീസ് ജീപ്പ് തട്ടിയെടുത്ത് ദേശീയപാതയിലൂടെ ഓടിച്ച് വരികയായിരുന്ന ആൾ പൊലീസ് പിടിയിൽ. പൊലീസ് ജീപ്പ് തട്ടിയെടുത്ത പുന്നപ്ര സ്വദേശിയെ മണ്ണുത്തി പൊലീസാണ് പിടികൂടിയത്. ആലപ്പുഴ പുന്നപ്ര സ്വദേശി അൽഫാദ് മൻസിൽ നിഹാറാണ് (34) പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ വെട്ടിക്കലിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. ആലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പ് സമീപത്തെ സർവീസ് സെന്ററിൽ അറ്റകുറ്റപണികൾക്കായി നൽകിയിരുന്നു. അവിടെനിന്നാണ് ഇയാൾ ജീപ്പുമായി കടന്നത്. പാലിയേക്കര വെച്ച് സംശയം തോന്നിയതിനെ തുടർന്ന് മണ്ണുത്തി പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് […]

എണ്ണിതിട്ടപ്പെടുത്താൻ നൽകിയ പെൻഷൻ പണവുമായി വൃദ്ധയെ കബളിപ്പിച്ച് അപരിചിതൻ മുങ്ങി ; മാസ്‌ക് ധരിച്ച് മോഷണം നടത്തിയ യുവാവിന് പിന്നാലെ വാലും തുമ്പുമില്ലാതെ പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: കൊറോണക്കാലത്ത് വയോധികയ്ക്ക് ഏക ആശ്രയമായി കിട്ടിയ പെൻഷൻ പണവുമായി എണ്ണി നോക്കാൻ നൽകിയ യുവാവ് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം ആദിച്ചനല്ലൂർ കാനറാ ബാങ്കിന് മുന്നിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. ആദിച്ചനല്ലൂർ സ്വദേശി ബാങ്കിൽ നിന്ന് പിൻവലിച്ച ആറായിരം രൂപയുമായി പുറത്തിറങ്ങിയ വയോധിക അടുത്തുണ്ടായിരുന്ന യുവാവിന്റെ കൈയ്യിൽ എണ്ണിത്തിട്ടപ്പെടുത്താനായി നൽകുകയായിരുന്നു. എന്നാൽ തിരക്കിനിടയിൽ പണം എണ്ണിത്തിട്ടപ്പെടുത്താൻ എൽപ്പിച്ച യുവാവിനെ കാണാതാവുകയായിരുന്നു. യുവാവിനെ കാണാതായതോടെ വയോധിക സമീപത്തുള്ളവരോട് അന്വേഷിപ്പോഴാണ് യുവാവ് പണവുമായി മുങ്ങിയതായും കബളിപ്പിക്കപ്പെട്ടതായും മനസിലായത്. സംഭവത്തെ തുടർന്ന് വയോധികയും ചെറുമകളും […]

നടി ജയഭാരതിയുടെ വീട്ടിൽ മോഷണം ; 31 പവൻ കവർന്ന മലയാളിയായ ഡ്രൈവറും കൂട്ടാളിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചെന്നൈ : ആറ്റുകാൽ പൊങ്കാല ഇടാൻ പോകാനിരുന്നതിന്റെ തലേദിവസം നടി ജയഭാരതിയുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും 31 പവൻ മോഷണം പോയെന്ന പരാതിയിൽ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാണാതായ സ്വർണ്ണം ഇവരുടെ പക്കൽ നിന്നും ലഭിച്ചതായി ജയഭാരതി പറഞ്ഞു. കോൾ ടാക്ടസി ഡ്രൈവറായ ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി നേപ്പാൾ സ്വദേശിയാണ്. ആറ്റുകാൽ പൊങ്കാലയ്ക്കായി ശനിയാഴ്ച തിരുവനന്തപുരത്തേയ്ക്ക് പോകാനിരിക്കെ ആയിരുന്നു മോഷണം. ലേന്ന് ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്.

മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ മർദ്ദിച്ച് അപരാധിയാക്കി : ജോലിയും നഷ്ടപ്പെട്ടു, വീട്ടുകാരും കൈയ്യൊഴിഞ്ഞു ; ഒടുവിൽ ജീവിതം കടത്തിണ്ണയിൽ

സ്വന്തം ലേഖകൻ മാവേലിക്കര : മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ അപരാധിയാക്കി, 47 ദിവസം ജയിലിലും കഴിഞ്ഞു. കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമർദനത്തിന്റെയും നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടി വന്നതിന്റെ വേദനയുമായി കടത്തിണ്ണയിൽ കഴിയുകയാണ് 59 കാരനായ ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കൽ ജി.രമേശ് കുമാർ. സ്ഥലവാസിയായ പുളിമൂട്ടിൽ കാർത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലാണ് രമേശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മാലപൊട്ടിച്ചത് താനാണെന്ന് മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ കായംകുളം മേനാമ്പള്ളി സ്വദേശി നിധിൻ (32) കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞു. നവംബർ 12ന് പുലർച്ചയായിരുന്നു സംഭവം. മാലപൊട്ടിച്ച […]

ആയുർവേദ ഡോക്ടറുടെ വീട്ടിൽ നിന്നും മുപ്പത് പവനും മുപ്പതിനായിരം രൂപയും കവർന്ന സംഭവം : അന്തർ സംസ്ഥാന മോഷ്ടാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടക്കൽ: ആയുർവേദ ഡോക്ടറുടെ വീട്ടിൽ നിന്ന് മുപ്പത് പവനും മുപ്പതിനായിരം രൂപയും കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പൊലീസ് പിടിയിൽ. കോട്ടയ്ക്കലിൽ നിന്നും മഞ്ജുനാഥ് (39), ഭാര്യ പാഞ്ചാലി (33), കൂട്ടാളി അറമുഖൻ എന്ന കുഞ്ഞൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം കോട്ടക്കലിലെ ആയുർവേദ ഡോക്ടറുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചതിനാണ് പാഞ്ചാലി അറസ്റ്റിലായത്. സംഘത്തിൽ നിന്ന് 17 പവനും 1.60 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. സ്വർണ്ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനി ലോറി, […]

ബീച്ചിൽ നിന്നും മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത് കുട്ടിക്കുറ്റവാളികൾ ; ശേഷം മോഷ്ടിച്ച സ്‌കൂട്ടറിൽ വർക്കലയിൽ നിന്നും വയനാട് വരെ യാത്ര : വീട്ടിലേക്കുള്ള മടക്കത്തിൽ പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വർക്കല : ബീച്ചിൽ നിന്നു മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത കുട്ടിക്കുറ്റവാളികൾ മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിച്ചത് വർക്കലയിൽ നിന്നും വയനാട് വരെ. ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും കൊല്ലത്ത് നിന്നു പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്കു ഹംഗറി സ്വദേശിയായ ഡോ.സോഫിയ ഡാനോസ്(34), സൃഹൃത്ത് റെനേറ്റ ഹൊവാർട്ട്(33) എന്നിവർ വർക്കല മെയിൻ ബീച്ചിൽ നിന്നു നടന്നു വരവേ ക്ഷേത്രകുളം റോഡിന് സമീപത്ത് വച്ചായിരുന്നു കുട്ടിക്കുറ്റവാളികൾ യുവതിയുടെ ബാഗ് മോഷ്ടിച്ചത്. യുവതിയുടെ ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു. നിരീക്ഷണ ക്യാമറകളിൽ നിന്നു […]

മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവം ; പ്രതി പൊലീസ് പിടിയിലായത് ഇരുപത് മാസങ്ങൾക്ക് ശേഷം

  സ്വന്തം ലേഖകൻ രാജപുരം: മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടിയിലായത് 20 മാസത്തിനുശേഷം. മാലോം കാഞ്ഞിരംകുണ്ട് ആരീപ്പറമ്പ് സ്വദേശി ശശി(58)യാണ് രാജപുരം പൊലീസിന്റെ പിടിയിലായത് . ബേഡകം കുണ്ടംപാറയിൽ റബ്ബർ ടാപ്പിങ് ജോലി ചെയ്തുവരുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2018 ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . രാത്രിയിൽ കരിവേടകം ആനക്കല്ലിലെ ജയകുമാറിന്റെ മലഞ്ചരക്ക് കടയുടെ പൂട്ടുപൊളിച്ച് മേശയിൽ സൂക്ഷിച്ചിരുന്ന 2,70,000 രൂപയാണ് ഇയാൾ അപഹരിച്ചത് . വ്യാപാരാവശ്യാർഥം ബാങ്കിൽനിന്നെടുത്ത് കടയിൽ സൂക്ഷിച്ച പണമായിരുന്നു ഇത് . നീലേശ്വരം, […]