പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരുടെ സ്‌കൂട്ടറിൽ നിന്ന് പണം കവർന്നു ; യുവാക്കൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക അമ്പലപ്പുഴ: പളളിയിൽ പ്രാർത്ഥനക്കെത്തിയവരുടെ സ്‌കൂട്ടറിൽ നിന്നും പണം അപഹരി ച്ച യുവാക്കൾ പിടിയിൽ. ആലപ്പുഴ മുല്ലാത്ത് വാർഡ് മുല്ലാത്ത് വളപ്പ് വീട്ടിൽ ഷംനാസ് (മുഹമ്മദ് ഷാ (20), തിരുവമ്പാടി ഫാത്തിമ മൻസിലിൽ അഫ്രീദ് (19), ഇരവുകാട് എ.എ മൻസിലിൽ ആലുവ വാടാപ്പുഴ തായിക്കാട്ടുകര വീട്ടിൽ വാടകക്ക് താമസിക്കുന്ന ഷുഹൈബ് (കിച്ചു (20), ഇരവുകാട് മാളികപ്പറമ്ബ് വീട്ടിൽ അൻവർ ഷാഫി (18) എന്നിവരെയാണ് പുന്നപ്ര എസ് ഐ കെ രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഇവർ നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് […]

ജ്വല്ലറിയിൽ നിന്ന് 34 പവനുമായി മുങ്ങി ; സെയിൽമാൻ അറസ്റ്റിൽ

  സ്വന്തം ലേഖിക കൊച്ചി: വിവാഹപാർട്ടിയെ കാണിക്കാനെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്ന് 34 പവൻ സ്വർണ്ണവുമായി മുങ്ങിയ സെയിൽസ്മാനെ പോലീസ് അറസ്റ്റ് ചെയതു. തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ ആരാധന ജ്വല്ലറിയിലെസെയിൽസ്മാനായ വടുതല ശാസ്ത്രി റോഡ് മുതിരപ്പറമ്പിൽ എം. ബിനീഷാണ് പിടിയിലായത്. ജ്വല്ലറി ഉടമകളുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറര വർഷമായി ബിനീഷ് ഈ ജ്വല്ലറിയിലെ ജീവനക്കാരനാണ്. വിശ്വസ്തനായത് കൊണ്ടാണ് ബിനീഷിന്റെ പക്കൽ ആഭരണങ്ങൾ കൊടുത്തിവിട്ടതെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. തട്ടിയെടുത്ത ആഭരണങ്ങൾ തൃപ്പൂണിത്തുറയിൽ വിറ്റ് ഒമ്പതുലക്ഷം രൂപയ്ക്ക് വിറ്റശേഷം ബിനീഷ് ഒളിവിൽ പോകുകയായിരുന്നു. […]

ബുള്ളറ്റ് ഷോറൂം കുത്തിത്തുറന്ന് ബുളളറ്റും പണവും കവർന്ന ഇരുപതുകാരൻ പിടിയിൽ

  സ്വന്തം ലേഖിക കോഴിക്കോട്: മോട്ടോർ സൈക്കിൾ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവർന്ന കേസിലെ പ്രതിയെ കണ്ട് പൊലീസ് ഞെട്ടി. ഷോറും കൂത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും ബുളളറ്റും റും കവർച്ച ചെയ്തത് ഇരുപതുകാരൻ. ഫ്രാൻസിസ് റോഡിലുള്ള ബുള്ളറ്റ് ഷോറൂമിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന പുതിയ ബുള്ളറ്റും ഒന്നരലക്ഷം രൂപയും ഷൂസും ജാക്കറ്റും ബാഗും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. . ഒഴൂർ കോറാട്ട് പൈനാട്ട് വീട്ടിൽ നൗഫലിനെയാണ് കുറ്റിപ്പുറം റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസ് പിടിച്ചത്. […]

കേരളത്തിലെത്തി വൃദ്ധസ്ത്രീകളെ കബളിപ്പിച്ച് സ്വർണ്ണം കവരുന്ന മുംബൈ മലയാളിയായ ബിസിനസ്സുകാരൻ പിടിയിൽ ; പ്രതിയ്ക്ക് പൂനൈയിൽ സ്വന്തമായി സൂപ്പർമാർക്കറ്റും ഹോട്ടലും

സ്വന്തം ലേഖിക മാവേലിക്കര: സ്‌കൂട്ടറിൽ സഞ്ചരിച്ചും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും വൃദ്ധ സ്ത്രീകളിൽ നിന്ന് സ്വർണം കവരുന്ന മലയാളി വ്യവസായി പിടിയിലായി. മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയിൽ വീട്ടിൽ രവികുമാർ നായർ (49) ആണ് അറസ്റ്റിലായത്. സമ്പന്ന കുടുംബത്തിൽപ്പെട്ട രവികുമാർ ഭാര്യയും മകളുമായി മഹാരാഷ്ട്രയിലെ പൂനെയിലാണ് സ്ഥിരതാമസം. പൂനെയിൽ കേരള സ്‌റ്റോർ എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റും കേരള മെസ് എന്ന പേരിൽ ഹോട്ടലും നടത്തുന്ന ഇയാൾ ആർ.കെ. നായർ എന്നാണ് അവിടെ അറിയപ്പെടുന്നത്. നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കളുടെ പ്രിയപ്പെട്ട രവിയണ്ണനായി മാറും. കഴുത്തിൽ ഒന്നിലധികം സ്വർണനിറമുള്ള […]

ഗുരുവായൂരിൽ തുലാഭാരത്തിന് കൊണ്ടുവന്ന പത്ത് കിലോയോളം കശുവണ്ടി മോഷണം പോയി, പിന്നിൽ ജീവനക്കാരെന്ന് സംശയം ; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരത്തിന് കൊണ്ടുവന്ന എട്ടുകിലോ കശുവണ്ടി കാണാതായതായി ആക്ഷേപം. പിന്നിൽ ജീവനക്കാരെന്നും സംശയമുണ്ട്. സംഭവത്തിൽ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേൽത്തരം കശുവണ്ടിയാണ് തുലാഭാര കൗണ്ടറിൽ നിന്ന് കാണാതായത്. തുലാഭാരം നത്തുവഴിപാടുകാർ തന്നെ കൊണ്ടുവന്നതായിരുന്നു കശുവണ്ടി. തുലാഭാരം കഴിഞ്ഞ് എല്ലാ സ്റ്റോക്കുകളും ഒത്തുനോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്ന് കൗണ്ടറിലെ ക്ലർക്കിന്റെ ശ്രദ്ധയിൽപെട്ടത്. ക്ലർക്ക് അറിയിച്ചതനുസരിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ദേവസ്വം ഭരണസമിതിക്ക് റിപ്പോർട്ട് നൽകി.

തിരുനക്കര ഓക്‌സിജൻ ഷോറൂമിൽ വൻ മോഷണം .നഗരമദ്ധ്യത്തിൽ മോഷണം നടന്നത് പോലീസിന്റെ മൂക്കിൻ തുമ്പിൽ ; ഷട്ടർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷടാവ് ലക്ഷങ്ങളുടെ മൊബൈൽ ഫോൺ കവർന്നതായി സംശയം, പ്രതി മോഷ്ടിച്ചത് കവറിലിരുന്ന മൊബൈൽ ഫോണുകൾ മാത്രം.

ക്രൈം ഡെസ്‌ക് കോട്ടയം : നഗരമദ്ധ്യത്തിൽ തിരുനക്കര ഓക്‌സിജൻ മൊബൈൽ ഷോറൂമിൽ വൻ മോഷണം . ഷോറൂമിന്റെ ഷട്ടറിന്റെ നടുഭാഗം കമ്പിയോ കനമുള്ള വസ്തുകളോ ഉപയോഗിച്ച് ഉയർത്തിയ ശേഷം ഇരുസൈഡിലെയയും പൂട്ട് തകർക്കുയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുവഴിയാണ് മോഷ്ടാവ് അകത്ത് കടന്നത് എന്നാണ് പ്രാഥമിക നിഗമനം. അകത്ത് കടന്ന മോഷ്ടാവ് ലക്ഷങ്ങളുെട മൊബൈൽഫോണും പണവും കവർന്നതായാണ് സൂചന. സംഭവത്തിൽ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതി മോഷ്ടിച്ചത് കവറിൽ ഇരുന്ന മൊബൈൽ ഫോണുകൾ മാത്രമാണ്. […]

കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ രോഗികളുമായി ചങ്ങാത്തം കൂടി പഴ്‌സ് അടിച്ചുമാറ്റി മുങ്ങുന്ന മുണ്ടക്കയം സ്വദേശിയായ യുവതി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ആശുപത്രിയിലെ തിരക്കിനിടയിൽ രോഗികളുടെ പഴ്സ് കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ അറസ്റ്റ് ചെയ്തു. പുഞ്ചവയൽ പാക്കാനം സ്വദേശി നിഷയെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒപിയിലെ തിരക്കിനിടയിൽ രോഗികളുടെ പഴ്സ് കവർന്നത്. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടന്ന അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. അറസ്റ്റിലായ യുവതിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇവരിൽ നിന്ന് രണ്ട് പഴ്സുകളും കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെയാണ് ഒപി വിഭാഗത്തിന് മുമ്പിൽ പേരക്കുട്ടിയുമായി ഇരുന്ന വയോധികയുടെ […]