പുരുഷന്മാരെ വശീകരിച്ച് കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് മദ്യം നൽകും;അബോധാവസ്ഥയിലായാൽ സ്വർണ്ണവും പണവും കവർന്ന് കടന്ന് കളയും : മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സ്ത്രീ പിടിയിൽ

പുരുഷന്മാരെ വശീകരിച്ച് കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് മദ്യം നൽകും;അബോധാവസ്ഥയിലായാൽ സ്വർണ്ണവും പണവും കവർന്ന് കടന്ന് കളയും : മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സ്ത്രീ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന യുവതി പൊലീസ് പിടിയിൽ. പുരുഷൻമാരെ വശീകരിച്ച് കൊണ്ടു പോയി മദ്യം നൽകുകയും അബോധാവസ്ഥയിലാക്കി കവർച്ച നടത്തി കടന്നുകളയുന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്.

വ്യത്യസ്തമായ രീതിയിൽ കവർച്ച നടത്തുന്ന തിരുവനന്തപുരം കുന്നുകുഴി ബാട്ടൺഹിൽ കോളനിയിൽ സിന്ധുവിനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. കണ്ണേറ്റുമുക്ക് സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് ഇവർ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 29 ന് രാത്രി 10 മണിക്കാണ് പ്രതി മെഡിക്കൽ കോളജ് കാഷ്വാലിറ്റിയ്ക്ക് സമീപത്തുനിന്ന് യുവാവിനെ കൂട്ടിക്കൊണ്ടുപോയി മെഡിക്കൽ കോളജ് ജംഗ്ഷനിലെ ലോഡ്ജിൽ വാടകയ്ക്ക് മുറി എടുപ്പിച്ചശേഷം അമിതമായി മദ്യം നൽകി അബോധാവസ്ഥയിൽ ആക്കിശേഷം യുവാവ് ധരിച്ചിരുന്ന മൂന്നര പവന്റെ സ്വർണമാലയും ബ്രെയ്‌സ്ലെറ്റും 5000 രൂപയും മോഷ്ടിച്ചെടുത്ത ശേഷം കടന്നു കളയുകയുമായിരുന്നു.

സിന്ധു മോഷ്ടിച്ചെടുത്ത് വിൽപന നടത്തിയ സ്വർണ്ണാഭരണങ്ങൾ ചാലയിലെ ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുള്ളത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ സമാനരീതിയിൽ കൂടുതൽ കവർച്ചകൾ ചെയ്തിട്ടുള്ളതായി പൊലീസിനോടും സമ്മതിച്ചിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ.ദിവ്യ വി.ഗോപിനാഥ് വ്യക്തമാക്കി. മെഡിക്കൽ കോളജ് എസ്എച്ച്ഒ ഹരിലാൽ, എസ്‌ഐമാരായ പ്രശാന്ത്, പ്രിയ, വിമൽ, എസ്‌സിപിഒമാരായ രഞ്ജിത്, അനിൽ കുമാർ, പ്രീജ, സിപിഒമാരായ പ്രതാപൻ, വിനീത്, ഗോകുൽ, സിനി എന്നിവരടങ്ങിയ പൊലീസ് സംഘമായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്‌