Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: ജ്വല്ലറി കുത്തിത്തുറന്ന് 25 പവർ സ്വർണം മോഷ്ടിച്ചുവെന്ന് പരാതി. കരുവാറ്റയിൽ ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്.

ഇന്ന് പുലർച്ചെ നാലുമണിയോടെ ഫോണിൽ അലർട്ട് മെസേജ് വന്നതിനെത്തുടർന്ന് ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റോഡുവക്കിൽ പാർക്കുചെയ്തിരുന്ന ടിപ്പർലോറിയെ മറയാക്കി ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷ്ടാവ് അകത്തുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്വല്ലറിയിലെ ഷോക്കേസിൽ ഉണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ലോക്കറിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

തൊപ്പിവച്ച് ഒരാൾ ജ്വല്ലറിയുടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് വ്യക്തമല്ല. സംഭവത്തിൽ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം സമാനമായ രീതിയിൽ ജ്വല്ലറിക്ക് അടുത്തുള്ള ബാങ്കിലും മോഷണം നടന്നിരുന്നു