നഗരത്തിലെ ഒൻപത് കടകളില്‍ മോഷണം ; ഉണക്കമീന്‍ കടയിൽ നിന്ന് നഷ്ടപ്പെട്ടത് മുപ്പതിനായിരം രൂപ

നഗരത്തിലെ ഒൻപത് കടകളില്‍ മോഷണം ; ഉണക്കമീന്‍ കടയിൽ നിന്ന് നഷ്ടപ്പെട്ടത് മുപ്പതിനായിരം രൂപ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ 9 കടകളില്‍ മോഷണം. പുത്തനങ്ങാടി സെയിന്റ് സെബൈസ്റ്റ്യന്‍ പള്ളിക്ക് സമീപമുള്ള ഡാറാ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളിലാണ് മോഷണം നടന്നത്.ബുധനാഴ്ച രാത്രിയിലാണ് സംഭവം.

ഉണക്കമത്സ്യം വില്‍പ്പന നടത്തിവന്ന സെബാസ്റ്റ്യന്റെ കടയിലും മോഷണം നടന്നു. ഇവിടെ നിന്നാണ് കൂടുതല്‍ തുക മോഷ്ടാക്കള്‍ അപഹരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണക്കമത്സ്യക്കടയില്‍ നിന്ന് 30, 000 രൂപയോളം നഷ്ടമായി. സമീപത്തെ പലചരക്ക് കടകളിലും കള്ളന്മാര്‍ കയറി. ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി വിരലടയാളം പരിശോധിച്ചു.

പ്രദേശത്തെ സിസിടിവി ക്യാമറകളും സൗത്ത് പൊലീസ് പരിശോധിച്ച്‌ വരുകയാണ്. മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Tags :