കറുകച്ചാലിൽ ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത് മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് വടവാതൂർ സ്വദേശി

കറുകച്ചാലിൽ ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത് മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് വടവാതൂർ സ്വദേശി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കറുകച്ചാലിൽ ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്ത ശേഷം മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ മാസങ്ങൾക്ക് ശേഷമാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

സംഭവത്തിൽ വടവാതൂർ വിജയപുരം ചിക്കളത്ത് വീട്ടിൽ ഷെറിൻ സി. ജോസഫാണ് (28) അറസ്റ്റിലായത്. സെപ്റ്റംബർ 15നായിരുന്നു സംഭവം നടന്നത്. ലോട്ടറി വിൽപനക്കാരനായ നെടുംകുന്നം മോജിൻഭവനിൽ മോഹനനെ (50) നെടുംകുന്നം ഗവ. സ്‌കൂളിന് സമീപത്തുവെച്ച് ഷെറിനും സുഹൃത്തും ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളുമടങ്ങിയ ബാഗുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ഷെറിന്റെ സുഹൃത്തിനെ അയർക്കുന്നത്തുനിന്ന് പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഷെറിൻ വിവിധ സ്ഥലങ്ങളായി ഒളിവിൽ താമസിക്കുകയായിരുന്നു.

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ശനിയാഴ്ച ഇയാളെ കറുകച്ചാൽ പൊലീസ് തിരുവല്ലയിൽനിന്നുമാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഷെറിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.