
എന്നാല്‍, തങ്ങളുടെ ഹോസ്റ്റലില്‍ നിന്നും നിരന്തരം മോഷണം പോകുന്നെന്ന് പരാതിപ്പെട്ട ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും സ്ഥിരമായി ബ്രാകള്‍ മോഷണം പോകുന്നെന്ന യുവതിയുടെ പരാതിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
വിവിധ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കിടപ്പെടുന്ന വീഡിയോയില്‍ വിദ്യാർത്ഥിനി തന്‍റെ സുഹൃത്തിനൊപ്പം ഹോസ്റ്റലിന്‍റെ ഇടനാഴിയിലൂടെ നടന്ന് കൊണ്ട് തങ്ങളുടെ ഹോസ്റ്റലിലെ വിചിത്രമായ മോഷണത്തെ കുറിച്ച് പരാതിപ്പെട്ടു.
ലാപ്ടോപ്പ്. ചാർജ്ജ് തുടങ്ങിയവയാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും മോഷണം പോകുന്നത്. എന്നാല്‍, തങ്ങളുടെ ഹോസ്റ്റലില്‍ നിന്നും ബ്രായാണ് മോഷണം പോകുന്നതെന്ന് പറഞ്ഞ് ഇരുവരും ചിരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ പെണ്‍കുട്ടി തന്‍റെ ആശങ്ക പങ്കുവയ്ക്കുന്നു. ബ്രാ മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചല്ല ടെൻഷൻ, മറ്റേയാള്‍ക്ക് 32B ബ്രാ എങ്ങനെ യോജിക്കും എന്നതിനെക്കുറിച്ചാണ് ടെൻഷൻ.
പിന്നാലെ അവള്‍ മറ്റൊരാളുടെ സാധനം എങ്ങനെയാണ് ധരിക്കുകയെന്നും മോഷ്ടിച്ച വസ്തു തനിക്ക് തിരിച്ച് താരനും അവള്‍ ആവശ്യപ്പെടുന്നു. ഏറ്റവും ഒടുവിലായി ദാരിദ്രം ഒരു നിർബന്ധമാണെന്നും അവള്‍ പറയുന്നത് കേള്‍ക്കാം.
വീഡിയോ വൈറലായതിന് പിന്നാലെ കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കളുമെത്തി. മിക്കതും തമാശ നിറഞ്ഞ കുറിപ്പുകളായിരുന്നു.
പീക്ക് ഹോസ്റ്റല്‍ കോമഡിയെന്നായിരുന്നു ഒരു കുറിപ്പ്. മറ്റ് ചിലർ ആളുകള്‍ കൂടുതല്‍ വിസിബിലിറ്റി ആഗ്രഹിക്കുന്നെന്നും അതിനാല്‍ എന്ത് കാര്യവും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നെന്നും പരിതപിച്ചു.
വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും വീഡിയോയാണ് ഇപ്പോള്‍ ആളുകളും ഒരു മാർഗ്ഗമെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ചില ക്രിയേറ്റർമാർക്ക് ആശയങ്ങള്‍ ഇല്ലാതാകുമ്ബോള്‍, അവർ മടികൂടാതെ എന്തും പോസ്റ്റ് ചെയ്യുമെന്നായിരുന്നു മറ്റൊരു അഭിപ്രായം.
സ്വകാര്യത ഇന്നൊരു വിനോദ മാർഗമാണെന്നായിരുന്നു ചിലരുടെ പരാതി. അതേസമയം വിഷയത്തെക്കാള്‍ വിഷയം കൈകാര്യം ചെയ്ത രീതിയും അതിലെ നർമ്മവും ഏറെ പേരെ ആകർഷിച്ചു








