
അടിമാലി: ആദിവാസി ഉന്നതിയിലെ വനിതാ പഞ്ചായത്തംഗത്തെ കാണാതായതായി പരാതി. മാങ്കുളം പഞ്ചായത്തിലെ നാലാം വാര്ഡ് അംഗമായ ധന്യ ഗണേശിനെയാണ് ബുധനാഴ്ച മുതൽ കാണാനില്ലെന്നു ഭര്ത്താവ് അനീഷ് മൂന്നാർ പോലീസില് പരാതി നല്കിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. ധന്യയുടെ മൊബൈല് ഫോണ് വീട്ടില് കണ്ടെത്തി. കോണ്ഗ്രസ് പഞ്ചായത്തംഗമാണ് ധന്യ.
നേരത്തേമുതല് ധന്യയുടെ വീട്ടില് കുടുംബവഴക്ക് ഉണ്ടായിരുന്നതായി മാങ്കുളം കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായ സാജു ജോസ് പറഞ്ഞു. ഇതു സംബന്ധിച്ച് പാര്ട്ടിയില് പരാതി ലഭിച്ചിട്ടുണ്ട്. പലപ്പോഴായി പ്രശ്നം പരിഹരിയ്ക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച മാങ്കുളത്തു നിന്നു സഹോദരി താമസിക്കുന്ന ചിക്കണാംകുടിയില് എത്തിയിരുന്നു. അവിടെനിന്നു തിരികെ മാങ്കുളത്തേക്ക് വന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തുടര്ന്നാണ് കാണാതായത്.മൊബൈല്ഫോണ് ഭര്ത്താവ് വീട്ടില് വാങ്ങി വച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം.








