പുതുപ്പള്ളി വില്ലേജ് ഓഫീസിന് സമീപം മണ്ണിടിഞ്ഞ് വീണു; വീടിന്റെ മുറ്റം പൂര്‍ണ്ണമായും നശിച്ചു; നാടിനെ നടുക്കിയ സംഭവം ഇന്ന് രാവിലെ
സ്വന്തം ലേഖകന്‍ പുതുപ്പള്ളി: വില്ലേജ് ഓഫീസിന് സമീപം മണ്ണിടിച്ചില്‍. പുതുപ്പള്ളി വില്ലേജ് ഓഫീസിന് സമീപം വള്ളംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മൈതാനത്താണ് സംഭവം. മൈതാനത്തിന് മുകളിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ മുറ്റമാണ് ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയാണ് ഭീതിജനകമായ കാഴ്ചയ്ക്ക് നാട് സാക്ഷിയായത്. രാവിലെ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങിവന്നപ്പോള്‍ മുറ്റം ഇടിഞ്ഞ് വീണുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. വീടിന് തൊട്ടുതാഴെയാണ് വള്ളംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മൈതാനം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പറിന്റെ മുളിലേക്കാണ് ലോഡ് […]