play-sharp-fill

‘ഒരു തുള്ളി മുലപ്പാല്‍ പോലും വയറ്റിലില്ല, ശ്വാസകോശത്തില്‍ കരിയില കഷ്ണങ്ങള്‍’ ; കല്ലുവാതുക്കലില്‍ മരിച്ച നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച സംഭവത്തില്‍ ന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണ് മരണത്തിന്റെ പ്രധാന കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മുലപ്പാലിന്റെ അംശം വയറ്റില്‍ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റില്‍ കടന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്ന് നസിലായത്. കുട്ടിയുടെ മൃതശരീരം തല്‍ക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. […]

വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ് 51വയസ്സുകാരി മരിച്ചു; മരണത്തില്‍ സംശയമുന്നയിച്ച് ഡോക്ടര്‍മാര്‍; 26കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണത്ത് വീട്ടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌ക മരിച്ചു. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖാ കുമാരി(51)യാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖാകുമാരിയുടെ ഭര്‍ത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. ശാഖയും അരുണും രണ്ട് മാസം മുന്‍പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. എന്നാല്‍, ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ശാഖാകുമാരിയുടെ ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിക്കുന്നുണ്ട്. ശാഖാകുമാരിയുടെ വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. […]

ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി : ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും ; മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊല്ലം നെടുമൺകാവ് ഇളവൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്ൃമോർട്ടം റിപ്പോർട്ടിലുണ്ട്. മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. സേരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ദേവനന്ദ നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ വീട്ടിൽ നിന്നും കാണാതാകുന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് ദേവനന്ദയെ […]