ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി : ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും ; മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊല്ലം നെടുമൺകാവ് ഇളവൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്ൃമോർട്ടം റിപ്പോർട്ടിലുണ്ട്. മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം.
തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. സേരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ദേവനന്ദ നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ വീട്ടിൽ നിന്നും കാണാതാകുന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച
രാവിലെയാണ് ദേവനന്ദയെ സമീപത്തെ ആറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസിന്റെയും, അഗ്‌നിശമന സേനയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ ഫോറൻസിക് വിദഗ്ധർ പൊലീസിന് കൈമാറി