‘ഒരു തുള്ളി മുലപ്പാല്‍ പോലും വയറ്റിലില്ല, ശ്വാസകോശത്തില്‍ കരിയില കഷ്ണങ്ങള്‍’ ; കല്ലുവാതുക്കലില്‍ മരിച്ച നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

‘ഒരു തുള്ളി മുലപ്പാല്‍ പോലും വയറ്റിലില്ല, ശ്വാസകോശത്തില്‍ കരിയില കഷ്ണങ്ങള്‍’ ; കല്ലുവാതുക്കലില്‍ മരിച്ച നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച സംഭവത്തില്‍ ന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണ് മരണത്തിന്റെ പ്രധാന കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

മുലപ്പാലിന്റെ അംശം വയറ്റില്‍ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റില്‍ കടന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്ന് നസിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മൃതശരീരം തല്‍ക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിലവില്‍ എസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ഗര്‍ഭിണികളുടെ വിവരങ്ങളും സംശയമുള്ള ആളുകളുടെ ഫോണ്‍ കോള്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.