വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്..!! നന്നായി പത്രം വായിച്ചില്ലെങ്കിൽ മാർക്ക് പോകും; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഇനി പത്രവായനയ്ക്കും മാർക്കുണ്ട്; ഉത്തരവ് ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടണമെന്ന് ആ ഗ്രഹിക്കുന്നവർ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര-പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പി എൻ പണിക്കർ ഫൗണ്ടേഷൻ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കും […]

പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്..! ഫലപ്രഖ്യാപനം വൈകിട്ട് മൂന്നിന്; ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പുറത്തുവിടും. ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. 4,32,436 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് ടു ഫലം കാത്തിരിക്കുന്നത്. 28,495 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലും പരീക്ഷ എഴുതി. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ […]

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഒരു ബഞ്ചില്‍ ഒരു കുട്ടി മാത്രം; ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം ഹാജരാക്കാത്തവര്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കും. കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി, ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രം അനുവദിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഡിജിറ്റല്‍ അദ്ധ്യയനം പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ത്ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും […]

പ്ലസ്ടൂക്കാർക്ക് വ്യോമസേനയിൽ എയർമാനാകാൻ അവസരം

  സ്വന്തം ലേഖകൻ കൊച്ചി : എയർമാൻ ഗ്രൂപ്പ് എക്സ് (എജുക്കേഷൻ ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (ഐ.എ.എഫ്. സെക്യൂരിറ്റി, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി രണ്ടിന് ആരംഭിക്കും. അവിവാഹിതരായ യുവാക്കൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാസ്റ്റർ വാറന്റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൺഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയ്ക്കു ശേഷമായിരിക്കും […]