play-sharp-fill

പിണറായി വിജയനായ ഞാന്‍..; രണ്ടാമതും നാടിനെ നയിക്കാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ക്യാപ്റ്റന്‍; ഘടക കക്ഷികളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി; അള്ളാഹുവിന്റെ നാമത്തില്‍ അഹമ്മദ് ദേവര്‍കോലിലും ദൈവനാമത്തില്‍ റോഷി അഗസ്റ്റിനും സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങുകള്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പിണറായിക്ക് ഗവര്‍ണര്‍ പൂച്ചെണ്ടു സമ്മാനിച്ച് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമതായ സത്യപ്രതിജ്ഞ ചെയ്തത് സിപിഐയിലെ കെ രാജനായിരുന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ നിന്നും റോഷി അഗസ്റ്റിനാണ് സത്യപ്രതിജ്ഞ ചെയ്തത്. റോഷി ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അഹമ്മദ് ദേവര്‍കോവിലിന്റെ കുടുംബം വീട്ടിലിരുന്നാണ് […]

കോവിഡ് നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമോ?; രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേര്‍; രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാത്രം പ്രവേശനം; പെരുന്നാള്‍ ദിനത്തിലും കര്‍ശന നിയന്ത്രണങ്ങള്‍; ഈദ് ഗാഹുകള്‍ എങ്ങുമില്ലാത്ത അവസ്ഥ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് കഴിഞ്ഞ മറ്റ് സംസ്ഥാനങ്ങളില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റെങ്കിലും, കേരളത്തില്‍ മാത്രം അധികാരമേല്‍ക്കാതിരുന്നത് മന്ത്രിസഭയില്‍ ചില അഴിച്ചുപണികള്‍ വേണ്ടതു കൊണ്ടും രണ്ടാമൂഴം ആഘോഷമാക്കാനും വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകള്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പങ്കെടുക്കുന്നത് 750 പേരാകും. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതു ജനങ്ങള്‍ക്കു പ്രവേശനം […]

എംഎം മണി, കടകംപള്ളി, കെ.ടി ജലീല്‍ എന്നിവരെ ഒഴിവാക്കിയേക്കും; വീണയും വാസവനും പി രാജീവും പ്രശാന്തും പ്രഥമപരിഗണനയില്‍; മരുമകനെ മന്ത്രിയാക്കി എന്ന ആരോപണം ഉണ്ടാകാതിരിക്കാന്‍ റിയാസിനേയും ഒഴിവാക്കിയേക്കും; പിണറായിക്കൊപ്പം ഷൈലജ ടീച്ചര്‍ക്ക് മാത്രം രണ്ടാമൂഴം; മന്ത്രിസഭയില്‍ തലമുറമാറ്റത്തിനൊരുങ്ങി ഇടത് മുന്നണി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഇടത് മന്ത്രിസഭ രണ്ടാം വരവിന് ഒരുങ്ങുമ്പോള്‍ മന്ത്രിസഭയില്‍ പുത്തന്‍ താരോദയങ്ങള്‍ പ്രതീക്ഷിക്കാം. എംഎം മണി, കടകംപള്ളി, കെ.ടി ജലീല്‍ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെങ്കിലും ഷൈലജ ടീച്ചര്‍ക്ക് രണ്ടാമൂഴം കിട്ടിയേക്കും എന്നാണ് സൂചന. ആഗോളതലത്തില്‍ കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ എത്തിച്ച, മട്ടന്നൂരില്‍ നിന്നും ചരിത്ര ഭൂരിപക്ഷം നേടിയ ഷൈലജ ടീച്ചര്‍ക്ക് മാത്രമാകും രണ്ടാം മന്ത്രിസഭയില്‍ പിണറായിക്കൊപ്പം സ്ഥാനമുണ്ടാവുക. പി. രാജീവ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, കാനത്തില്‍ ജമീല, വി കെ പ്രശാന്ത്, വീണാ ജോര്‍ജ് […]

കോവിഡ് 19 : സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർ ; ഒരു ആരോഗ്യ പ്രവർത്തകയടക്കം 14 പേർക്ക് രോഗം ഭേദമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒൻപത് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ആശങ്കയിലാണെങ്കിലും സംസ്ഥാനത്തെ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നിരുന്ന വൃദ്ധ ദമ്പതികളും കോട്ടയം മെഡിക്കൽ കോളജിലെ നഴ്‌സുമടക്കം 14 പേർ ആശുപത്രി വിട്ടിരുന്നു. അതേസമയം കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് […]