കോവിഡ് 19 : സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർ ; ഒരു ആരോഗ്യ പ്രവർത്തകയടക്കം 14 പേർക്ക്  രോഗം ഭേദമായി

കോവിഡ് 19 : സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർ ; ഒരു ആരോഗ്യ പ്രവർത്തകയടക്കം 14 പേർക്ക് രോഗം ഭേദമായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒൻപത് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ആശങ്കയിലാണെങ്കിലും സംസ്ഥാനത്തെ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നിരുന്ന വൃദ്ധ ദമ്പതികളും കോട്ടയം മെഡിക്കൽ കോളജിലെ നഴ്‌സുമടക്കം 14 പേർ ആശുപത്രി വിട്ടിരുന്നു.

അതേസമയം കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 295 പേർക്ക് രോഗം സ്ഥരീകരിച്ചു. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഡൽഹിയിലെ നിസാമുദ്ദീൻ മതമ്മളനത്തിൽ പങ്കെടുത്ത് എത്തിയവരാണ്. ഒരാൾ ഗുജറാത്തിൽ നിന്ന് എത്തിയതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 206 പേർ വിദേശത്ത് നിന്ന് വന്ന മലയാളികളും, എഴ് പേർ വിദേശികളുമാണ്. സമ്പർക്കം മൂലം രോഗം ബാധിച്ചത് 78 പേർക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്താകെ കോവിഡ് രോഗം പടരുന്ന സാഹചര്യമാണ്. ഏറ്റവും കൂടുതൽ രോഗം ബാധിച്ചവർ യുഎസിലാണ്. 187302 പേർക്ക് അവിടെ രോഗം ബാധിച്ചു. 3846 പേർ മരിച്ചു. ഇറ്റലിയിൽ 110574 പേർക്കാണ് രോഗം ബാധിച്ചത്. 13157 പേർ മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോർക്കിന്റെ അവസ്ഥ പരിശോധിച്ചാൽ മനസ്സിലാകും. വികസനം കൊണ്ടും സമ്പത്ത് കൊണ്ടും ഉയരങ്ങളിൽനിൽക്കുന്ന പല നാടുകളെയും വൈറസ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വേണം കേരളം കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നത് എങ്ങനെയാണെന്ന് വിലയിരുത്തേണ്ടത്.