കോവിഡ് നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമോ?; രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേര്‍; രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാത്രം പ്രവേശനം; പെരുന്നാള്‍ ദിനത്തിലും കര്‍ശന നിയന്ത്രണങ്ങള്‍; ഈദ് ഗാഹുകള്‍ എങ്ങുമില്ലാത്ത അവസ്ഥ

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് കഴിഞ്ഞ മറ്റ് സംസ്ഥാനങ്ങളില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റെങ്കിലും, കേരളത്തില്‍ മാത്രം അധികാരമേല്‍ക്കാതിരുന്നത് മന്ത്രിസഭയില്‍ ചില അഴിച്ചുപണികള്‍ വേണ്ടതു കൊണ്ടും രണ്ടാമൂഴം ആഘോഷമാക്കാനും വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകള്‍.

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പങ്കെടുക്കുന്നത് 750 പേരാകും. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതു ജനങ്ങള്‍ക്കു പ്രവേശനം ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രണ്ടു മീറ്റര്‍ അകലത്തില്‍ ഇവര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിനു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിശാലമായ പന്തല്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് ജനങ്ങളെ വീട്ടിലിരുത്തുന്ന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു കൊണ്ട് ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ ക്ഷണിക്കുന്നതില്‍ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം കെആര്‍ ഗൗരിയമ്മയുടെ സംസ്‌ക്കാര ചടങ്ങിനായി പ്രോട്ടോക്കോള്‍ കാറ്റില്‍പ്പറത്തിയപ്പോള്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് പെരുന്നാള്‍ ദിനത്തിലും കര്‍ശന നിയന്ത്രണങ്ങളുണ്ട് ഈദ് ഗാഹുകള്‍ എങ്ങുമില്ലാത്ത അവസ്ഥയാണുള്ളത്.

Tags :