പിണറായി വിജയനായ ഞാന്‍..; രണ്ടാമതും നാടിനെ നയിക്കാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ക്യാപ്റ്റന്‍; ഘടക കക്ഷികളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി; അള്ളാഹുവിന്റെ നാമത്തില്‍ അഹമ്മദ് ദേവര്‍കോലിലും ദൈവനാമത്തില്‍ റോഷി അഗസ്റ്റിനും സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങുകള്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞ ചെയ്ത പിണറായിക്ക് ഗവര്‍ണര്‍ പൂച്ചെണ്ടു സമ്മാനിച്ച് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമതായ സത്യപ്രതിജ്ഞ ചെയ്തത് സിപിഐയിലെ കെ രാജനായിരുന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ നിന്നും റോഷി അഗസ്റ്റിനാണ് സത്യപ്രതിജ്ഞ ചെയ്തത്. റോഷി ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഹമ്മദ് ദേവര്‍കോവിലിന്റെ കുടുംബം വീട്ടിലിരുന്നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത്.ചടങ്ങുകള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.

അവസാനമായി സത്യപ്രതിജ്ഞ ചെയ്തത് വീണാ ജോര്‍ജാണ്. ഒരുപക്ഷേ, ഇന്ന് മുതല്‍ തന്നെ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതും വീണയ്ക്ക് തന്നെയാവും. ആരോഗ്യവകുപ്പ് മന്ത്രിയായ വീണക്ക് മുന്നില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ശൈലജ ടീച്ചര്‍ ഉണ്ടെന്നത് പ്രതീക്ഷകള്‍ കൂട്ടുകയാണ്.

.