പെട്ടിമുടി ദുരന്തം; അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് ലയങ്ങളില്‍ നിന്ന് മോചനം

സ്വന്തം ലേഖകന്‍ ഇടുക്കി: പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 12 പേര്‍ക്കാണ് സര്‍കാര്‍ എട്ട് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. കണ്ണന്‍ദേവന്‍ കമ്പനിയുമായി സഹകരിച്ച് ഒരു കോടി രൂപ ചെലവിട്ടാണ് വീടുകള്‍ നിര്‍മിച്ചത്. വീടുകളുടെ താക്കോല്‍ദാനം മന്ത്രി എം എം മണി നിര്‍വഹിച്ചു. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് വീട്. പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ കഴിഞ്ഞ മാസം കൈമാറിയിരുന്നു. ആദ്യഘട്ടത്തില്‍ 44 അനന്തരാവകാശികള്‍ക്ക് […]

പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ ആരുമറിയാതെ മാടസ്വാമിയും സുബ്ബലക്ഷ്മിയും ; ജീവിതത്തിലെ എല്ലാം നഷ്ടമായ ഇവർക്ക് ഇനി ബാക്കിയുള്ളത് അടച്ചുറപ്പില്ലാത്ത ഒറ്റമുറി മാത്രം

സ്വന്തം ലേഖകൻ ഇടുക്കി : കേരള മനസാക്ഷിയിൽ ഇന്നും കണ്ണീരോർമ്മയാണ് പെട്ടിമുടി. എഴുപതോളും പേരുടെ ജീവനെടുത്ത ദുരന്തം ബാക്കിയാക്കിയത് എന്തെന്ന് ചോദിച്ചാൽ പെട്ടിമുടിക്കാർ പറയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മാത്രമാണെന്ന്. ഒരു പ്രദേശം ഒന്നാകെ ഒലിച്ചുപോയപ്പോൾ അവശേഷിക്കുന്നത് ഭീമാകാരമായ ഉരുളൻ കല്ലുകളും ചെളിയുമാണ്. ദുരന്തം നടന്ന ലയത്തിനടുത്തുള്ള എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരാരുമില്ല എന്നാണ് രേഖകൾ പറയുന്നത്. ദുരന്തത്തിനുശേഷം എസ്റ്റേറ്റ് ലയത്തിലെ മുഴുവന്‍ തൊഴിലാളികളേയും കമ്പനി രാജമലഡിവഷനിലെ ലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാൽ വെട്ടവും വെളിച്ചവുമില്ലാത്ത, പേരിനുപോലും അടച്ചുറപ്പില്ലാത്ത ഒരൊറ്റമുറിയില്‍ രണ്ടു പേർ ഉറങ്ങാതെ മൂന്നാറിന്റെ […]

പെട്ടിമുടി ദുരന്തം : തിരച്ചിൽ ആറാം ദിനത്തിലേക്ക് ; ഇനിയും കണ്ടെത്താനാവാതെ 19 പേർ ; ആകെ മരണം 52 ആയി

സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്തെ നടുക്കിയ മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൽപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിനത്തിലേക്ക്. ദുരന്തം നടന്ന് ആറാം ദിവസത്തിലേക്ക് എത്തിയിട്ടും ഇനിയും 19 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇനിയും കണ്ടെത്താനുള്ള 19 പേരിഷ ഇതിൽ ഒൻപത് കുട്ടികളും ഉണ്ടെന്ന് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. അതേസമയം അപകടസ്ഥലത്തും സമീപത്തെ പുഴകളിലും ഇന്നലെ നടത്തിയ തിരച്ചിലിൽ പെട്ടിമുടിപ്പുഴയിൽ നിന്നും മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഇതോടെ ആകെ മരണം 52 ആയി. ചെല്ലദുരൈ (55), […]

പെട്ടിമുടി ദുരന്തം : തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് ; ഇനി കണ്ടെത്താനുള്ളത് 21 പേരെ കൂടി ; കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികൾ

സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്തെ നടുക്കിയ രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. ഇനി കണ്ടെത്താനുള്ളത് 21 പേരെ കൂടി. നിലവിൽ മരണ സംഖ്യ 49 ആയി. ഇനി കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള പുഴകൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം തിരച്ചിൽ നടന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയിൽ […]

രാജമല ദുരന്തം : ആറുപേരുടെ മൃതദേഹം കൂടി കണ്ടെത്തി ; മൃതദേഹങ്ങൾ കണ്ടെത്തിയത് സമീപത്തെ പുഴയിൽ നിന്നും ; മരണസംഖ്യ 49 ആയി

സ്വന്തം ലേഖകൻ ഇടുക്കി : കേരളക്കരയെ ഞെട്ടിച്ച ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിന് സമീപത്തെ പുഴയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർ ഫോഴ്‌സിന്റെ സ്‌കൂബ ടീം അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് അരമണിക്കൂറിന്റെ ഇടവേളകളിൽ രണ്ട് മൃതദേഹങ്ങൾ വീതം കണ്ടെത്തിയത്. ഉരുൾപൊട്ടി വന്നപ്പോൾ ഇവർ സമീപത്തെ പുഴയിലേക്ക്ഒലിച്ചു പോയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങളും ലയങ്ങളിലെ വസ്തുവകകളുടെയും […]