പെട്ടിമുടി ദുരന്തം : തിരച്ചിൽ ആറാം ദിനത്തിലേക്ക് ; ഇനിയും കണ്ടെത്താനാവാതെ 19 പേർ ; ആകെ മരണം 52 ആയി

പെട്ടിമുടി ദുരന്തം : തിരച്ചിൽ ആറാം ദിനത്തിലേക്ക് ; ഇനിയും കണ്ടെത്താനാവാതെ 19 പേർ ; ആകെ മരണം 52 ആയി

സ്വന്തം ലേഖകൻ

ഇടുക്കി: സംസ്ഥാനത്തെ നടുക്കിയ മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൽപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിനത്തിലേക്ക്. ദുരന്തം നടന്ന് ആറാം ദിവസത്തിലേക്ക് എത്തിയിട്ടും ഇനിയും 19 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഇനിയും കണ്ടെത്താനുള്ള 19 പേരിഷ ഇതിൽ ഒൻപത് കുട്ടികളും ഉണ്ടെന്ന് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. അതേസമയം അപകടസ്ഥലത്തും സമീപത്തെ പുഴകളിലും ഇന്നലെ നടത്തിയ തിരച്ചിലിൽ പെട്ടിമുടിപ്പുഴയിൽ നിന്നും മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഇതോടെ ആകെ മരണം 52 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്ന് പേരെയും പോസ്റ്റ്‌മോർട്ടം ചെയ്തു സംസ്‌കരിച്ചു. ദുരന്തഭൂമിക്ക് സമീപത്ത് കൂടി ഒഴുകുന്ന പുഴയിൽ നിന്നാണ് ഇന്നലെയും മൃദേഹങ്ങൾ കണ്ടെടുത്തത്.

പെട്ടിമുടിയിൽ ഇന്നലെ പകലും ചാറ്റൽമഴയും കനത്ത മഞ്ഞും അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ചെറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിൽ തിരച്ചിൽ നടത്തിവരുന്നത്.

ദുരന്തഭൂമിയിലും മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടർന്നു. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്‌സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തിരച്ചിൽ നടത്തി വരുന്നത്.

Tags :