ബജറ്റിൽ ശക്തമായ ജനരോഷം; ഇന്ധനസെസ് കുറക്കുന്നതിന് എല്‍ഡിഎഫില്‍ ആലോചന; ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാന്‍ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം:ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത.രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സിപിഐഎമ്മിലും എല്‍ഡിഎഫിലും എതിര്‍പ്പ് ശക്തമാവുകയാണ്.കടുത്ത ജനരോഷം കൂടി കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിന് എല്‍ഡിഎഫില്‍ ആലോചന തുടങ്ങി. ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം.കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കള്‍ ഇന്നും നികുതി വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്.കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമം ദുര്‍ബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തല്‍. നികുതി – സെസ് വര്‍ദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ […]

ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി; ജനുവരിയില്‍ വില കൂടുന്നത് അഞ്ചാം തവണ

സ്വന്തം ലേഖകന്‍ കൊച്ചി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില. മുന്‍പ് ഈ മാസം 19നായിരുന്നു ഇന്ധന വില ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് രാജ്യത്ത് എണ്ണ വിലവര്‍ധിക്കാന്‍ കാരണമായത്.    

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു ; പുതുവര്‍ഷത്തിലും മോദിയുടെ കക്കൂസ് നിര്‍മ്മാണം തകൃതിയായ് നടക്കുന്നു; 2021ല്‍ മാത്രം ഇന്ധനവില വര്‍ധിപ്പിച്ചത് മൂന്ന് തവണ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വീണ്ടും വർദ്ധിച്ചു. പുതുവർഷത്തിൽ മൂന്ന് തവണയാണ് ഇന്ധനവില വർധിച്ചത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇന്ന് കൂടി വില വർദ്ധിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85 രൂപ പിന്നിട്ടു. 85.06 രൂപയാണ് ഇന്നു കൊച്ചിയിൽ പെട്രോൾ വില. ഡീസൽ വിലയാകട്ടെ 80 രൂപയിലേക്കുള്ള കുതിപ്പിലുമാണ്. 79.17 രൂപയാണ് കൊച്ചിയിലെ ഡീസൽ വില. ഇന്നലെ വില വർദ്ധിച്ചതിന് പിന്നാലെയാണ് തുടർച്ചയായ രണ്ടാം ദിവസവും വില കൂടിയത്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് […]

ജോസ് പ്രകാശിനെ പേടിച്ച് ബാലൻ കെ നായരുടെ വീട്ടിൽ ഓടിക്കയറിയ ഉണ്ണിമേരിയുടെ അവസ്ഥയിലായി ജനങ്ങൾ ; കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായി എണ്ണവില വർദ്ധിക്കുന്നത് 19-ാം ദിവസം

സ്വന്തം ലേഖകൻ കൊച്ചി : കോവിഡിനിടയിൽ കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില. തുടർച്ചയായ പത്തൊമ്പതാം ദിവസവും എണ്ണ വില വർദ്ധിച്ചു.മൻമോഹൻ സർക്കാരിൻ്റെ കാലത്ത് എണ്ണ വില വർദ്ധിച്ചപ്പോൾ നിരന്തരം സമരാഭാസം നടത്തിയ ബി ജെ പിയാണ് ജനദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്നത്. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് മാത്രം വർധിപ്പിച്ചത്. ഇന്നലത്തെ ഒരു ദിവസമൊഴിച്ച് തുടർച്ചയായി 17 ദിവസങ്ങളിൽ പെട്രോളിന്റെ വില വർദ്ധിപ്പിച്ചിരുന്നു. ഡൽഹിയിൽ പെട്രോൾ വില 0.16 പൈസയും ഡീസൽ വില 0.14 പൈസയും വർദ്ധിച്ചു. ഇതോടെ ഡൽഹിയിൽ […]